തനിക്കെതിരെ ഉയർന്നുവന്ന ട്രോളിന് മറുപടിയുമായി നടി ശീലു എബ്രഹാം. ഭർത്താവിന്റെ സിനിമയില്‍ അഭിനയിക്കുന്ന ഭാര്യയെക്കുറിച്ചുള്ളതായിരുന്നു ട്രോള്‍.
ശീലു എബ്രഹാമിനേയും റിമ കല്ലിങ്കലിനേയും ചേർത്തായിരുന്നു ട്രോള്‍. ഇരുവരും അഭിനയിക്കുന്നത് ഭർത്താവിന്റെ സിനിമയിലാണെന്നാണ് ട്രോളില്‍ പറയുന്നത്. ട്രോള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചാണ് ശീലു മറുപടി കുറിച്ചത്. ‘എന്റെ സിനിമകള്‍ റിലീസ് ആകുമ്പോഴൊക്കെ ഈ ട്രോള്‍ പൊങ്ങിവരാറുണ്ട്. ഇനിയും ഇതുപോലെ ഭർത്താവിന്റെ സിനിമയില്‍ അഭിനയിക്കാൻ പറ്റുന്നവരൊക്കെ അടിച്ചു കേറിവാ മക്കളെ.’- എന്നാണ് ശീലു കുറിച്ചത്.
read also: കുട്ടൻ്റെ ഷിനി ഗാമി സെപ്റ്റംബർ ഇരുപതിന്
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. ഭര്‍ത്താവിന്റെ കൂടെ വര്‍ക്ക് ചെയ്യാനും വേണമല്ലോ ഒരു ഭാഗ്യം എന്നും ഭാര്ത്താവിന്റേയും ഭാര്യയുടേയും പവര്‍ ഗ്രൂപ് എന്നുമൊക്കെ കമന്റ് വരുന്നുണ്ട്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ബാഡ് ബോയ്സ് ആണ് ശീലുവിന്റെ പുതിയ റിലീസ്. നടിയുടെ ഭർത്താവാണ് സിനിമയുടെ നിർമാണം.
Post Your Comments