അറക്കൽ മാധവനുണ്ണിയും സഹോദരങ്ങളും മലയാളി പ്രേക്ഷകർ നെഞ്ചോടു. ചേർത്ത കഥാപാത്രങ്ങളാണ്. വീറും വാശിയും ഉശിരൻ സംഭാഷണങ്ങളും, കിടിലൻ കൊള്ളുന്ന ആക് ഷനുകളുമൊക്കെയായി എത്തി വലിയ വിജയം നേടിയ വല്യേട്ടൻ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണിത്.
രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായിരുന്നു അറക്കൽ മാധവനുണ്ണി മമ്മൂട്ടിയാണ് ഈ കഥാപാത്രത്തെ അനശ്വരമാക്കിയത്. മമ്മൂട്ടി തകർത്താടിയ ചിത്രമായിരുന്നു വല്യേട്ടൻ. അക്കാലത്തെ ഏറ്റം മികച്ച ആകർഷക കൂട്ടുകെട്ടായ ഷാജി കൈലാസ് – രഞ്ജിത്ത് കൂട്ടുകെട്ടിലെ ആദ്യ മമ്മൂട്ടിച്ചിത്രം കൂടിയായിരുന്നു വല്യേട്ടൻ.
read also: മരടിലെ ഫ്ലാറ്റിന്റെ താക്കോൽ അന്വേഷണ സംഘത്തിന് നൽകാതെ എം.മുകേഷ്
അമ്പലക്കര ഫിലിംസിൻ്റെ ബാനറിൽ ബൈജു അമ്പലക്കര, അനിൽ അമ്പലക്കര എന്നിവർ നിർമ്മിച്ച ഈ ചിത്രം ഇരുപത്തിയഞ്ചു വർഷങ്ങൾക്കു ശേഷം 4K ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ നൂതനശബ്ദ ദൃശ്യവിസ്മയങ്ങളുടെ അകമ്പടിയോടെ എത്തുകയാണ് ദൃശ്യവിസ്മയങ്ങളുടെ നവ്യമായ അനുഭൂതിയോടെ തന്നെ ജനപ്രിയമായ ഈ ചിത്രം പ്രേഷകർക്ക് മുന്നിലെത്തുന്നു.
അമ്പലക്കര ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം 4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ അവതരിപ്പിക്കുന്നത് മാറ്റിനി നൗഎന്ന കമ്പനിയാണ്. പ്രതാപം കൊണ്ടും സമ്പത്തു കൊണ്ടും സമ്പന്നമായ അറക്കൽ തറവാട്ടിൽ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കാലം എത്ര കടന്നാലും മാധവനുണ്ണിയെന്ന കഥാപാത്രത്തിന് ഏറെ പ്രസക്തിയുണ്ട്. അതുതന്നെയാണ് പ്രേഷകർ ഈ ചിത്രത്തെ നെഞ്ചോടു ചേർത്തതും.
4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ ആദ്യമെത്തുന്ന മമ്മൂട്ടിച്ചിത്രം കൂടിയാണിത്. ഈ ചിത്രത്തിൻ്റെ 4k വിഷ്യൽ ട്രാൻഫ്ഫർ നടത്തിയിരിക്കുന്നത്. യു. എസ്സിലാണ്. ശോഭന, ,സായ്കുമാർ, മനോജ്.കെ.ജയൻ എൽ.എഫ്. വർഗീസ്.കലാഭവൻ മണി വിജയകുമാർ, സുധീഷ്. തുടങ്ങിയ പ്രമുഖതാരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ഗാനങ്ങൾ. ഗിരീഷ് പുത്തഞ്ചേരി.
സംഗീതം – രാജാമണി
ചായാഗ്രഹണം – രവിവർമ്മൻ .
എഡിറ്റിംഗ്. എൽ. ഭൂമിനാഥൻ.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം സെപ്റ്റംബർ പ്രദർശനത്തിനെത്തുന്നു
വാഴൂർ ജോസ്.
Post Your Comments