ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ചലച്ചിത്ര പിന്നണി പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയിലും പൊട്ടിത്തെറി. സംവിധായകരുള്‍പ്പെടെയുള്ള മലയാള സിനിമയിലെ സാങ്കേതിക വിദഗ്‌ദരുടെ സംഘടനയാണ് ഫെഫ്ക. ഇപ്പോഴിതാ സംഘടനാ നേതൃത്വത്തിനെതിരെ സംവിധായകൻ ആഷിക് അബു രംഗത്ത്.
ഫെഫ്കയെന്നാല്‍ ഉണ്ണികൃഷ്ണൻ എന്നല്ല. തൊഴിലാളി സംഘടനയെ ഫ്യൂഡല്‍ തൊഴുത്തില്‍ കെട്ടി. പ്രതിലോമ പ്രവർത്തനങ്ങള്‍ക്ക് ചുക്കാൻ പിടിച്ചു. ഉണ്ണികൃഷ്ണന് വ്യാജ ഇടതുപക്ഷ പരിവേഷമാണെന്നും ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്നും ഉണ്ണികൃഷ്ണനെ മാറ്റണമെന്നും, ഫെഫ്കയുടെ പ്രതികരണം കാപട്യമാണെന്നും ആഷിഖ് അബു പറഞ്ഞു.
read also: ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്തിനി : റിലീസ് തീയതി പ്രഖ്യാപിച്ചു
യൂണിയൻ നിലപാട് അല്ല വാർത്ത കുറിപ്പ്. ഉണ്ണികൃഷ്ണന്റെ വ്യക്തിപരമായ അഭിപ്രായമാണ് അത്. തൊഴില്‍ നിഷേധിക്കുന്നയാളാണ് ഉണ്ണികൃഷ്ണനെന്നും സമൂഹത്തെ അഭിമുഖീകരിക്കാന്‍ നട്ടെല്ലുണ്ടെങ്കില്‍ പൊതുമധ്യത്തില്‍ പ്രതികരിക്കട്ടെയെന്നും ആഷിഖ് അബു പറഞ്ഞു.
അമ്മ ഭരണസമിതിയുടെ രാജിയില്‍ പ്രതികരിച്ച് ഫെഫ്ക നേരത്തെ രംഗത്തെത്തിയിരുന്നു. അമ്മ എക്സിക്യൂട്ടീവ് രാജി സംഘടനയെ നവീകരിക്കുന്നതിന്‍റെ തുടക്കമാകട്ടെയെന്നും ലൈംഗികാതിക്രമം നടത്തിയതായി പരാമര്‍ശമുള്ള മുഴുവനാളുകളുടെയും പേര് പുറത്തുവരട്ടെയെന്നും ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പ്രതികരണം നടത്തുന്നത് ശരിയല്ലെന്നും ഫെഫ്ക്ക പറഞ്ഞു.
Post Your Comments