തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ 2023 നാളെ പ്രഖ്യാപിക്കും. മമ്മൂട്ടി, പൃഥ്വിരാജ്, പാർവതി, ഉർവശി തുടങ്ങിയവർ അവാർഡിനായി കടുത്ത മത്സരത്തിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.
ആടുജീവിതം, കാതല്‍, 2018, ഫാലിമി തുടങ്ങി നാല്പതോളം ചിത്രങ്ങൾ അവസാന റൗണ്ടിലുണ്ട്. മികച്ച നടനുള്ള പുരസ്കാരത്തിനായി കാതല്‍, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മമ്മൂട്ടിയും ആടുജീവിതത്തിലെ നജീബുമായി പൃഥ്വിരാജുമുണ്ടെന്നാണ് റിപ്പോർട്ട്.
read also: മലയാളത്തിലെ ആദ്യ ഗയിം ത്രില്ലർ സിനിമയായ ബസൂക്ക – ടീസർ പ്രകാശനം ചെയ്തു
ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഉർവ്വശിയും പാർവതി തിരുവോത്തും എ നേര് എന്ന സിനിമയില്‍ മികച്ച അഭിനയം കാഴ്ചവെച്ച അനശ്വര രാജൻ, ശേഷം മൈക്കില്‍ ഫാത്തിമ എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദർശനും മികച്ച നടിയ്ക്കുള്ള പുരസ്കാരത്തിനായി മത്സരത്തിനുണ്ട്.
160 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനെത്തിയത്. ഇതില്‍ 84 എണ്ണവും നവാഗത സംവിധായകരുടേതാണ്. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് അവാർഡ് തീരുമാനിക്കുന്നത്.
Post Your Comments