
ചെന്നൈ: തമിഴ് സീരിയല്‍ നടി വി ജെ ചിത്ര മരണപ്പെട്ട സംഭവത്തിൽ ഭർത്താവ് ഹേമനാഥിനെ കോടതി വെറുതെ വിട്ടു. ചിത്രയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാൻ തക്ക തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹേമനാഥിനെ തിരുവള്ളൂർ ഫാസ്റ്റ് ട്രാക്ക് മഹിളാ കോടതി വിട്ടയച്ചത്.
2020 ഡിസംബറില്‍ പൂനമല്ലി നസ്റത്പെട്ടയിലെ ഹോട്ടലിലാണ് ചിത്രയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിത്രയുടെ ആത്മഹത്യയ്ക്കു കാരണം ഭർത്താവ് ഹേമനാഥാണെന്നായിരുന്നു നടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്.
read also: ഉദ്യോഗമുണർത്തി ഗ്യാംങ്‌സ് ഓഫ് സുകുമാരക്കുറുപ്പിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
മറ്റു നടന്മാർക്കൊപ്പം അഭിനയിക്കുന്നതിനെ ഭർത്താവ് എതിർത്തിരുന്നു. ഇക്കാര്യം പറഞ്ഞ് ചിത്രയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ 2020 ഡിസംബർ 15 ന് ഹേംനാഥ് അറസ്റ്റിലായി.
Post Your Comments