GeneralLatest NewsMollywoodNEWSTV ShowsWOODs

വയനാട്ടില്‍ കുളിര് പോലും, കുറേ ജീവൻ നഷ്ടപെട്ടത് അറിഞ്ഞില്ലേ’; വീഡിയോപങ്കുവച്ച നടിക്ക് നേരെ വിമര്‍ശനം

എന്റെ നാട്ടില്‍ പ്രധാനമായും വയനാട്ടില്‍ നല്ല മഴയാണ്. ഭയങ്കര കുളിരാണ്

വയനാട്ടില്‍ നിന്നുള്ള മഴയുടെ വീഡിയോ പോസ്റ്റ് ചെയ്ത സീരിയല്‍ നടി മോനിഷയ്‌ക്കെതിരെ രൂക്ഷവിമർശനം. സുല്‍ത്താൻ ബത്തേരി സ്വദേശിനിയായ മോനിഷ താനും കുടുംബവും സുരക്ഷിതരാണെന്ന അറിയിച്ചുകൊണ്ട് ഇന്നലെ ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പുള്ള വീഡിയോയാണിതെന്നും വയനാട് മാറിയിരിക്കുന്നുവെന്നും അടിക്കുറിപ്പില്‍ പറയുന്നുണ്ട്.

‘തമിഴ്നാട്ടില്‍ മഴ പെയ്‌തോ എന്നറിയില്ല. പക്ഷേ എന്റെ നാട്ടില്‍ പ്രധാനമായും വയനാട്ടില്‍ നല്ല മഴയാണ്. ഭയങ്കര കുളിരാണ്. നിങ്ങള്‍ക്ക് ഞാൻ കാണിച്ച്‌ തരാം. നോക്കൂ, എന്താ മഴ. ഈ കാഴ്ച കാണാൻ നല്ല ഭംഗിയുണ്ട്.’- എന്നാണ് വീഡിയോയില്‍ നടി പറയുന്നത്.

read also: ‘ഇത് എന്റെ യാഥാര്‍ത്ഥ്യമാണ്, ഒരു ഡെക്കറേഷനിലും താല്‍പ്പര്യമില്ല’: ബിജിബാല്‍

എന്നാല്‍ 185ൽ അധികം പേർ മരിക്കുകയും, നിരവധി പേരെ കാണാതാകുകയും ചെയ്ത സാഹചര്യത്തില്‍ ഇത്തരമൊരു വീഡിയോ പോസ്റ്റ് ചെയ്തതിനെതിരെയാണ്‌ വിമർശിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിരിക്കുകയാണ്. ‘ഇവളൊക്കെ ഏതാ വയനാട്ടില്‍ കുളിര് പോലും കുറെ ജീവൻ നഷ്ടപെട്ടത് ഇവള്‍ അറിഞ്ഞല്ലേ… അവളുടെ കുളിര്’, ‘വേറെ പണി ഒന്നുമില്ലേ, അവിടെ ഉരുള്‍ പൊട്ടിയത് അറിഞ്ഞില്ലേ, കഷ്ടം’, ‘കുളിർ ആണെങ്കില്‍ പുതയ്ക്ക്, നിങ്ങളെ ഇഷ്ടമായിരുന്നു, ഇനി നിങ്ങടെ ഒരു ഷോയും കാണില്ല ‘ തുടങ്ങി നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button