GeneralLatest NewsMollywoodNEWSWOODs

ഭരതനാട്യം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

നവാഗതനായ കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്

സൈജുക്കുറപ്പും സായ് കുമാറും ഉൾപ്പടെ ഒരു സംഘം അഭിനേതാക്കൾ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കൗതുകകരമായ ഒരു പോസ്റ്ററോടെ ഭരതനാട്യം എന്ന ചിത്രതിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

നവാഗതനായ കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. തോമസ് തിരുവല്ലാ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സൈജുക്കുറുപ്പ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമാ നമ്പ്യാർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

read also: ഡാന്‍സ് ബാറിന്റെ ഉദ്ഘാടനമല്ല മാദക വേഷവുമായി പങ്കെടുക്കാന്‍ : നടി അമല പോളിനെതിരെ കാസ

നാട്ടിലെ പുരാതനമായ ഒരു കുടുംബത്തെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ട് തികഞ്ഞ കുടുംബ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സൈജുക്കുറപ്പ് കേന്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നായ് കുമാർ , കലാരഞ്‌ജിനി, മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ, അഭിരാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, ശ്രീജാ രവി, സ്വാതിദാസ് പ്രഭു, ദിവ്യാ എം. നായർ, ശ്രുതി സുരേഷ് എന്നിവരും പ്രധാന താരങ്ങളാണ്

മനു മഞ്ജിത്തിൻ്റെ ഗാനങ്ങൾക്ക് സാമുവൽഏ.ബി.സംഗീതം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം – ബബിലുഅജു.
എഡിറ്റിംഗ് – ഷഫീഖ് വി.ബി.
മേക്കപ്പ്-മനോജ് കിരൺ രാജ്.
കോസ് സ്റ്റ്യും ഡിസൈൻ – സുജിത് മട്ടന്നൂർ,
നിശ്ചല ഛായാഗ്രഹണം – ജസ്റ്റിൻ ജയിംസ്.
കലാസംവിധാനം – ബാബു പിള്ള
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സാംസൺ സെബാസ്റ്റ്യൻ –
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – കല്ലാർ അനിൽ ,ജോബി ജോൺ.
പ്രൊഡക്ഷൻ കൺടോളർ – ജിതേഷ് അഞ്ചു മന
വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button