GeneralLatest NewsMollywoodNEWSWOODs

ചിത്തിനി ഓഡിയോ & ട്രെയ്‌ലർ ലോഞ്ച് ജൂൺ 15 നു കൊച്ചിയിൽ

കൊച്ചി ലുലുമാളിൽ വൈകുന്നേരം 6.30 നു നടക്കുന്ന ചടങ്ങിൽ ഏവർക്കും സ്വാഗതം

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ചിത്തിനി’യുടെ ഓഡിയോ & ട്രെയ്‌ലർ ലോഞ്ച് ജൂൺ 15 നു കൊച്ചിയിൽ നടക്കും. കൊച്ചി ലുലുമാളിൽ വൈകുന്നേരം 6.30 നു നടക്കുന്ന ചടങ്ങിൽ സിനിമാ മേഖലയിലെ പ്രമുഖകരും ചിത്രത്തിന്റെ അണിയറപ്രവർത്തകരും പങ്കെടുക്കുന്നു.

ചിത്തിനിയുടെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. കെ വി അനിലും ഈസ്റ്റ് കോസ്റ്റ് വിജയനും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്തിനി കുടുംബ ബന്ധങ്ങളുടെയും പ്രണയത്തിന്റെയും അന്വേഷണത്തിന്റെയും പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.

read also: യുവജന നായകൻ ധ്യാൻ ശ്രീനിവാസൻ്റെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ജൂൺ 21 ന് തീയേറ്ററിലേക്ക്

അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിത്തിനി.

നൂൽപ്പുഴയെന്ന വനനിബിഡമായ ഗ്രാമത്തിലെ ചിത്തിനിയെന്ന യക്ഷി വിഹരിക്കുന്ന പാതിരിവനത്തിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന, ഹൊറർ ഫാമിലി ഇമോഷനൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ഈ ചിത്രം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button