GeneralKollywoodLatest NewsNEWSWOODs

നടൻ പ്രേംജി അമരൻ വിവാഹിതനായി

വർഷങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ കുടുംബത്തില്‍ ഒരു മംഗളകരമായ സംഭവം നടക്കാൻ പോകുന്നു

തമിഴ് നടനും സംഗീത സംവിധായകനുമായ പ്രേംജി അമരൻ വിവാഹിതനായി. ഏറെക്കാലമായി സുഹൃത്തായിരുന്ന ഇന്ദുവാണ് വധു. 45-ാം വയസിലാണ് താരം വിവാഹിതനായത്.

ഇളയരാജയുടെ സഹോദരനും പ്രശസ്ത ഗാനരചയിതാവുമായ ഗംഗൈ അമരന്റെ മകനാണ് പ്രേംജി. തമിഴിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ വെങ്കട്ട് പ്രഭു പ്രേംജിയുടെ സഹോദരനാണ്.

read also: സുരേഷ് ഗോപിക്ക് ജയിക്കാൻ എല്ലാ അവകാശങ്ങളും ഉണ്ട്, നിരോധിക്കപ്പെട്ട ഒരു പാർട്ടിയിൽ അല്ല അദ്ദേഹം- അലൻസിയർ

‘വർഷങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ കുടുംബത്തില്‍ ഒരു മംഗളകരമായ സംഭവം നടക്കാൻ പോകുന്നു. “കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത്?” “ആരാണ് ഇപ്പോള്‍ സൊപ്പനസുന്ദരിയെ വെറുക്കുന്നത്?” മറ്റെന്തിനേക്കാളും, “പ്രേംജി എപ്പോഴാണ് വിവാഹം കഴിക്കുന്നത്?” തുടങ്ങിയ നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരമായി. 9 -ാം തീയതി വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍, പ്രേംജി താൻ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ അമ്മയുടെ ആശീർവാദത്തോടെ വിവാഹം കഴിക്കും. ഏറെ കാത്തിരുന്ന ഈ വിവാഹം അടുത്ത ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ലളിതമായ രീതിയില്‍ നടത്താൻ ഞങ്ങള്‍ ആഗ്രഹിക്കുന്നു!’- എന്ന കുറിപ്പോടെ വെങ്കട്ട് പ്രഭുവാണ് താരത്തിന്റെ വിവാഹ വാർത്ത പങ്കുവച്ചത്.

shortlink

Post Your Comments


Back to top button