സുരേഷ് ഗോപിക്ക് എന്താ ജയിച്ചു കൂടെ? അദ്ദേഹം നിരോധിക്കപ്പെട്ട ഒരു പാർട്ടിയുടെ സ്ഥാനാർഥി അല്ല. അദ്ദേഹത്തിന് ജയിക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടെന്ന് നടൻ അലൻസിയർ. ലോക്സഭ തെരഞ്ഞെടുപ്പിൽ നടൻ സുരേഷ് ഗോപിയുടെ വിജയവുമായി ബന്ധപ്പെട്ട ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഗോളം’ സിനിമയുടെ പ്രത്യേക ഷോ കാണാന്‍ തിയറ്ററില്‍ എത്തിയപ്പോഴായിരുന്നു അലന്‍സിയറിന്റെ പ്രതികരണം.
അദ്ദേഹത്തിൻറെ രാഷ്ട്രീയത്തോട് എതിരഭിപ്രായവും വിയോജിപ്പുകളും ഉണ്ടെങ്കിലും ജയിക്കാൻ സുരേഷ് ഗോപിക്ക് എല്ലാ അവകാശങ്ങൾ ഉണ്ടെന്നും അലൻസിയർ പറഞ്ഞു.. ഇന്ത്യ ഭരിക്കാന്‍ ബിജെപിക്ക് അധികാരമുണ്ടെങ്കില്‍ കേരളത്തില്‍ ജയിക്കാന്‍ സുരേഷ് ഗോപിക്ക് അവകാശമില്ലേ? അദ്ദേഹം ഒരു ഇന്ത്യന്‍ പൗരനല്ലേ? ബിജെപി എന്ന പാര്‍ട്ടിയെ ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ടോ? ഇല്ലല്ലോ? അങ്ങനെയാണെങ്കില്‍ പറയാം, അദ്ദേഹത്തിന് ജയിക്കാന്‍ അവകാശമില്ലെന്ന്.
സുരേഷ് ഗോപി നല്ല മനുഷ്യനായതുകൊണ്ടാണ് വിജയിച്ചത്. ഞാന്‍ ആ രാഷ്ട്രീയമല്ല പറയുന്നത്. ആ രാഷ്ട്രീയത്തോടെ എതിരഭിപ്രായവും വിയോജിപ്പുകളുമുണ്ടാകാം. പക്ഷേ അദ്ദേഹത്തിന്റെ മനുഷ്യത്വത്തെ കരുതിയാണ് നാട്ടുകാര്‍ വോട്ടിട്ടത്. പിന്നെ കോണ്‍ഗ്രസ്സുകാരുടെ പറ്റിപ്പും–അലന്‍സിയറിന്റെ കൂട്ടിച്ചേര്‍ത്തു.
Post Your Comments