നടൻ ഉണ്ണി മുകുന്ദന്റെ ഫിലിംസ് പ്രൊഡക്ഷൻ ഹൗസിനെ കുറിച്ച് അശ്ലീലമായ രീതിയിൽ നടത്തിയ പരാമർശത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷെയ്ൻ നിഗം. ദുബായില്‍ വെച്ച് ലിറ്റില്‍ ഹാർട്സ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന വാർത്ത സമ്മേളനത്തില്‍ വെച്ചായിരുന്നു താരം മാപ്പ് പറഞ്ഞത്.
‘തമാശയായി പറഞ്ഞതാണ്, ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല. ഇത് വ്യക്തമാക്കികൊണ്ട് ഉണ്ണിമുകുന്ദന് മെസേജും അയച്ചിരുന്നു. ഉണ്ണി ചേട്ടനെയും അദ്ദേഹത്തിന്റെ ഫാൻസിനെയും എന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ പരസ്യമായി മാപ്പ് പറയുന്നു’. ഇത്തരം കാര്യങ്ങളില്‍ മറുപടി പറയുമ്പോള്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കുമെന്നും ഷെയ്ൻ കൂട്ടിച്ചേർത്തു.
സമൂഹ മാധ്യമങ്ങളില്‍ തന്റെ മാതാവിനെതിരെയുണ്ടായ അധിക്ഷേപങ്ങളിൽ പോലീസിൽ പരാതി നല്‍കിയിട്ടുണ്ട്. തന്നെ മട്ടാഞ്ചേരി ഗ്യാങ് എന്ന് വിശേഷിപ്പിക്കുന്നതില്‍ അടിസ്ഥാനമില്ല. അങ്ങനെയൊരു ഗ്യാങ്ങിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മട്ടാഞ്ചേരിയില്‍ കളിച്ചു വളർന്ന ആളാണ് താനെന്നും ഷെയ്ൻ കൂട്ടിച്ചേർത്തു.
Post Your Comments