ഈ വർഷത്തെ തെന്നിന്ത്യൻ ചലച്ചിത്ര മാമാങ്കം ഐ ഐ എഫ് എ ഉത്സവം 2024 സെപ്റ്റംബർ 6 ,7 തീയതികളിൽ അബുദാബിയിലെ യാസ് ഐലൻഡിൽ വെച്ച് നടക്കും. 2024 ജൂൺ നാലുവരെ, മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാലു ഭാഷകളിലും നോമിനേഷനുകൾ സമർപ്പിക്കാവുന്നതാണ്. മലയാളം, തമിഴ്, തെലുങ്ക്, കണ്ണട, എന്നിവ അടങ്ങിയ തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ മികച്ച ചിത്രങ്ങളെയും പ്രതിഭകളെയും ആദരിക്കുന്നതിനായി ടോളറൻസ് ആൻഡ് കോ എക്സിസ്റ്റൻസ് മന്ത്രിയുമായ ശൈഖ് നഹ്യാൻ മബാറക് അൽ നഹ്യാന്റെ മേൽനോട്ടത്തിലാണ് ഐ.ഐ.എഫ്.എ ഉത്സവം അവാർഡ് 2024 സംഘടിപ്പിക്കുന്നത്.
യാസ് ഐലൻഡിലെ അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങൾക്കൊപ്പം ആകർഷകമായ അനുഭവവും പ്രേക്ഷകർക്കായി ഒരുക്കുന്നത് അബുദാബിയിലെയും മിറാലിയിലെയും കൾച്ചറൽ ആൻഡ് ടൂറിസം വകുപ്പാണ്. ഐ.ഐ.എഫ്.എ ഉത്സവം 2024 ന്റെ ചുക്കാൻ പിടിക്കാൻ ഗ്രാൻഡ് ഓപ്പണിങ് ദിനത്തിൽ മലയാളത്തിലെയും തമിഴിലെയും പ്രതിഭകൾ അരങ്ങിലെത്തുമ്പോൾ അടുത്ത ദിനം അരങ്ങു കീഴടക്കുന്നത് തെലുങ്കിലേയും കന്നടയിലെയും ചലച്ചിത്ര പ്രതിഭകൾ ആയിരിക്കും.
read also: ‘ഓരോ വീട്ടിൽ ഓരോ ബോട്ട്’ ഉടന് ആരംഭിക്കണം’ കൊച്ചിയിലെ വെള്ളക്കെട്ടിനെതിരെ നടി കൃഷ്ണപ്രഭ
നാല് ഭാഷകളിലും നോമിനേഷനുകൾക്കുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2024 ജൂൺ 4 വരെയാണ്.
ആഗോളതലത്തിൽ അംഗീകാരം നേടി തെന്നിന്ത്യൻ സിനിമകൾ ഉയരങ്ങൾ കീഴടക്കുകയാണ്. ബോക്സ് ഓഫീസ് വിജയം സ്വന്തമാക്കി മലയാളം തമിഴ് തെലുങ്ക് കണ്ണട സിനിമകൾ ഇതിനോടകം തന്നെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടി കഴിഞ്ഞു. തെന്നിന്ത്യൻ സിനിമയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള അവിസ്മരണീയമായ ആഘോഷത്തിന് സാക്ഷ്യം വഹിക്കാൻ തയ്യാറാകൂ. അബുദാബിയിലെ ശ്രദ്ധേയമായ നഗരമായ യാസ് ഐലൻഡിൽ ഐ.ഐ.എഫ്.എ ഉത്സവം ഗ്ലോബൽ ടൂറിനുള്ള ടിക്കറ്റുകൾ ഇപ്പോൾ തത്സമയവും പൊതുജനങ്ങൾക്ക് ലഭ്യമാണ്.
https://www.etihadarena.ae/en/event-booking/iifa-utsavam and https://abu- dhabi.platinumlist.net/event-tickets/91813/iifa-utsavam-2024-at-etihad-arena-abu-dhabi
Follow for further details on IIFA UTSAVAM 2024:
Website https://www.iifa.com/iifa-utsavam-2024
Instagram https://www.instagram.com/iifautsavam?igsh=MW9jeDN0Y3ZpMjR6dw== Facebookhttps://www.facebook.com/share/NtzrjV3Gxt6GU6eD/?mibextid=LQQJ4d YouTube https://youtube.com/@IIFAUtsavam?si=4F8c1VXjZgIe6ld-
About Yaş Island
അബുദാബിയുടെ സുവർണ്ണ തീരത്ത് സ്ഥിതി ചെയ്യുന്ന ദ്വീപ് ആണ് യാസ് ഐലൻഡ്. അബുദാബി നഗരമധ്യത്തിൽ നിന്ന് 20 മിനിറ്റും ദുബായിൽ നിന്ന് 50 മിനിറ്റും അകലെയുള്ള യാസ് ദ്വീപ്, വിനോദ സഞ്ചാരികൾക്ക് വൈവിധ്യമായ വിനോദാനുഭവങ്ങൾ പ്രദാനം ചെയ്യുന്നു. ഫെരാരി വേൾഡ് യാസ് ഐലൻഡ്, അബുദാബി, യാസ് വാട്ടർവേൾഡ് യാസ് ഐലൻഡ്, അബുദാബി, വാർണർ ബ്രദേഴ്സ് വേൾഡ് ടിഎം അബുദാബി തുടങ്ങിയ അവാർഡ് നേടിയ തീം പാർക്കുകൾ മുതൽ റെക്കോർഡ് തകർത്ത CLYMBTM യാസ് ഐലൻഡ്, യാസ് മറീന സർക്യൂട്ട് (ഫോർമുല 1 എത്തിഹാദ് എയർവേസ് അബുദാബി ഗ്രാൻഡ് പ്രിക്സ്റ്റിമിൻ്റെ ആസ്ഥാനം) തുടങ്ങിയവ ഉൾപ്പെടെ 25 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ദ്വീപിനുള്ളിൽ വിനോദസഞ്ചാരികളുടെ സ്വർഗം തന്നെ കാണാൻ കഴിയും.
അബുദാബിയിലെ ഏറ്റവും വലിയ മാളായ യാസ് മാളിൽ ലോകോത്തര ഷോപ്പിംഗ്, യാസ് ബേ വാട്ടർഫ്രണ്ടിലെ മികച്ച ഡൈനിങ്ങ്, അബുദാബിയുടെ ഉറങ്ങാത്ത രാപ്പകലുകൾ, യാസ് ലിങ്ക്സ് ഗോൾഫ് കോഴ്സിലെ അവാർഡ് നേടിയ ഗോൾഫ് എന്നിവ യാസ് ദ്വീപിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളാണ്. ഈ ദ്വീപ് വർഷം മുഴുവനും ഗംഭീരമായ സംഗീത, വിനോദ പരിപാടികളുടെ ലൈനപ്പ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ W Abu Dhabi – Yas Island, Hilton Abu Dhabi Yas Island, The WBTM അബുദാബി, ലോകത്തിലെ ആദ്യത്തെ Warner Bros. തീം ഹോട്ടൽ. 165-ലധികം ഡൈനിംഗ് അനുഭവങ്ങളോടെ, വൈറ്റ് അബുദാബി, ഇത്തിഹാദ് അരീന എന്നിവയുൾപ്പെടെയുള്ള ഇൻഡോർ, ഔട്ട്ഡോർ കൺസർട് വേദികളും ചേർന്ന് യാസ് ദ്വീപിനെ ഏറെ ആകർഷകമാക്കുന്നു.
About culture and tourism Abudhabi
അബുദാബിയുടെ സാംസ്കാരിക-ടൂറിസം മേഖലകളുടെയും സർഗാത്മക വ്യവസായങ്ങളുടെയും സുസ്ഥിരമായ വളർച്ചയെ നയിക്കുന്നതിൽ ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം – അബുദാബി (ഡിസിടി അബുദാബി) യുടെ പങ്ക് ഏറെ ശ്ലാഘനീയമാണ്. ഇത് അബുദാബിയുടെ സാമ്പത്തിക പുരോഗതിക്ക് ഏറെ ആക്കം കൂട്ടുകയും ചെയ്യുന്നു. സാംസ്കാരിക, ടൂറിസം വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള നയങ്ങളും സംവിധാനങ്ങളും രൂപപ്പെടുത്തുന്നതിൽ ഡിസിടി ഏറെ മുന്നേറുകയാണ്.
എമിറേറ്റിലെ ജനങ്ങൾക്കും പൈതൃകത്തിനും ഭൂപ്രകൃതിക്കുമനുസരിച്ചാണ് ഡിസിടി അബുദാബിയുടെ പ്രവർത്തനങ്ങൾ. ആധികാരികത, നവീകരണം, സമാനതകളില്ലാത്ത അനുഭവങ്ങൾ എന്നിവ പ്രദാനം ചെയ്യുന്നതിനായി ഡിസിടി പ്രവർത്തിക്കുന്നു, അബുദാബിയുടെ ആതിഥ്യമര്യാദ, പയനിയറിംഗ് സംരംഭങ്ങൾ, സർഗ്ഗാത്മക ചിന്തകൾ എന്നിവയാൽ ഡി സി ടി പ്രതിനിധീകരിക്കപ്പെടുന്നു.
Post Your Comments