GeneralLatest NewsMollywoodNEWSWOODs

ഹസീന മാറ്റി ഉഷ എന്നാക്കി, ബന്ധുക്കൾക്കും സമുദായത്തിനും പ്രശ്നമായി: നടി ഉഷ

ബാലചന്ദ്ര മേനോൻ സാർ എല്ലാ നായികമാരുടെയും പേര് മാറ്റുമായിരുന്നു

90കളില്‍ മലയാളത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത നടിയാണ് ഉഷ. ‘നോക്കെത്താദൂരത്തു കണ്ണുംനട്ട്’ എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയ ഉഷ മോഹൻലാലിന്റെ ‘കിരീടം’ എന്ന ചിത്രത്തിലൂടെയാണ് കൂടുതൽ ശ്രദ്ധ നേടിയത്. ഒരു ചാനലിന് നടി നല്‍കിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നു. ഹസീന എന്ന തന്റെ പേര് മാറ്റി ഉഷ എന്ന് ആക്കിയതിനെക്കുറിച്ച് താരം പങ്കുവയ്ക്കുന്നു.

read also: മരിച്ച വീടുകളില്‍ ചെന്നാല്‍ ചിരി വരും, അമ്മയും അച്ഛനും അവിടേയ്ക്ക് കൊണ്ടു പോവാറില്ല: നിഖില വിമല്‍

ഉഷയുടെ വാക്കുകള്‍ ഇങ്ങനെ,

‘ബാലചന്ദ്ര മേനോൻ സാർ എല്ലാ നായികമാരുടെയും പേര് മാറ്റുമായിരുന്നു. അങ്ങനെ എന്റെയും മാറ്റണമെന്ന് പറ‌ഞ്ഞു. ആദ്യം പേര് മാറ്റണമെന്ന് പറഞ്ഞപ്പോള്‍ പിതാവ് പറഞ്ഞത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പേരാണ് മോള്‍ക്ക് ഇട്ടത് എന്നായിരുന്നു. പക്ഷേ സാർ പറഞ്ഞു അമ്പലത്തില്‍ ഷൂട്ടിംഗിന് പോകുമ്പോള്‍ ആ പേര് പ്രശ്നമാകുമെന്ന്. അങ്ങനെയാണ് ഉഷ എന്ന് ഇട്ടത്. രണ്ടാമത്തെ സിനിമയ്ക്ക് അത് മാറ്റമെന്ന് പറഞ്ഞെങ്കിലും ഞാൻ മാറ്റിയില്ല. ഉഷയെന്ന പേര് ഇട്ടതിന് ബന്ധുക്കള്‍ക്കും സമുദായത്തിലുമെല്ലാം വലിയ എതിർപ്പ് ഉണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം മാറി. ഇപ്പോള്‍ എല്ലാ പേരും എല്ലാവരും ഇടാറുണ്ട്’, ഉഷ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button