
ആള്‍ക്കൂട്ട ആക്രമണത്തില്‍ തെന്നിന്ത്യൻ നടന് ചേതന്‍ ചന്ദ്രയ്ക്ക് പരിക്ക്. 20 പേരടങ്ങിയ സംഘമാണ് ചേതനെ ആക്രമിച്ചത്. ആക്രമണത്തില്‍ താരത്തിന്റെ മൂക്ക് തകര്‍ന്നിട്ടുണ്ട്. അമ്മയോടൊപ്പം ക്ഷേത്രത്തില്‍പ്പോയി മടങ്ങവെ ഞായറാഴ്ച ബെംഗളൂരുവില്‍ വച്ചായിരുന്നു സംഭവം.
ആക്രമണത്തില്‍ പരിക്കേറ്റ താരം സംഭവം വിശദമാക്കി കൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവച്ചത് ചർച്ചയാകുന്നു. തനിക്ക് മോശമായ അനുഭവമാണ് ഉണ്ടായതെന്നും നീതി വേണമെന്നും ആവശ്യപ്പെട്ടു കൊണ്ട് മുഖത്തും വസ്ത്രങ്ങളിലും ചോരപ്പാടോട് കൂടിയുള്ള വീഡിയോ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
read also: നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു: കൂടെയുണ്ടായിരുന്ന നടന് ഉൾപ്പെടെ മൂന്നുപേർ ഗുരുതരാവസ്ഥയിൽ
‘മദ്യപാനിയെന്ന് തോന്നിക്കുന്ന ഒരാള്‍ ഞങ്ങളെ പിന്തുടരുകയും കാര്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അയാളുടെ ലക്ഷ്യം മോഷണമാണെന്ന് എനിക്ക് തോന്നി. കാറിന് കേടുപാട് വരുത്തിയതിനെ കുറിച്ച് ഞാന്‍ ആയാളോട് ചോദിച്ചു. കുറച്ച് സമയത്തിന് ശേഷം ഒരു സ്ത്രീ ഉള്‍പ്പടെ 20 പേരടങ്ങുന്ന സംഘം എത്തി എന്നെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു. എന്റെ മൂക്ക് അവര്‍ തകര്‍ത്തു. കാറിനെ വീണ്ടും കേടുപാട് വരുത്തി. വല്ലാത്തൊരു ദുരനുഭവമായിരുന്നു അത്. പൊലീസ് എത്തിയാണ് എനിക്ക് പ്രാഥമിക ചികിത്സ നല്‍കിയത്’- എന്നാണ് ചേതന്‍ ചന്ദ്ര പറയുന്നത്.
Post Your Comments