തെന്നിന്ത്യൻ ചലച്ചിത്ര പിന്നണി ഗായിക ഉമാ രമണന്‍ അന്തരിച്ചു. ബുധനാഴ്ച ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നുയായിരുന്നു അന്ത്യം. എഴുപത്തിരണ്ട് വയസായിരുന്നു.
1977ല്‍ ശ്രീകൃഷ്ണ ലീലയില്‍ “മോഹനന്‍ കണ്ണന്‍ മുരളി’ എന്ന ഗാനത്തിലൂടെ തമിഴ് ചലച്ചിത്രരംഗത്തെത്തിയ ഉമയ്ക്ക് ശ്രദ്ധ നേടിക്കൊടുത്തത് 1980ല്‍ പുറത്തിറങ്ങിയ “നിഴലുകള്‍’ എന്ന ചിത്രത്തിലെ “പൂങ്കാതാവേ താല്‍ തിരവായ്’ എന്ന ചിത്രത്തിലെ ഇളയരാജയുടെ ഗാനമാണ്. ഇളയരാജയുടെ സംഗീതത്തില്‍ പിറന്ന “ഭൂപാലം ഇസൈയ്ക്കും’, “അന്തരാഗം കേള്‍ക്കും കാലം’, “പൂ മാനേ’ തുടങ്ങിയവ ഉമയുടെ ശ്രദ്ധേയ ഗാനങ്ങളാണ്.
read also: എന്തൊരു അഹന്തയാണ് രഞ്ജിനി നിനക്ക്: വിമർശനവുമായി ഫിറോസ്
നടന്‍ വിജയ്‌യുടെ തിരുപാച്ചി എന്ന സിനിമയ്ക്കായി മണി ശര്‍മ സംഗീതം നല്‍കിയ “കണ്ണും കണ്ണുംതാന്‍ കലന്താച്ചു’ എന്ന ഗാനമാണ് ഉമ അവസാനമായി പാടിയത്. ഭര്‍ത്താവ് എ.വി. രമണനൊപ്പം നിരവധി സ്റ്റേജ് ഷോകളും ചെയ്തിട്ടുണ്ട്. മകന്‍ വിഘ്നേഷ് രമണന്‍.
Post Your Comments