നാടക രംഗത്തുനിന്നും സിനിമാ, സീരിയല്‍ രംഗത്തേയ്ക്ക് എത്തിയ നടൻ മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു. 74 വയസായിരുന്നു. തിരക്കഥാകൃത്ത് ലോഹിതദാസും സംവിധായകൻ ജയരാജുമായുള്ള അടുപ്പമാണ് സിനിമയിലേക്ക് മോഹനകൃഷ്ണനെ എത്തിക്കുന്നത്.
read also: സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നത് ആദ്യമായി: മുകേഷ്
കാരുണ്യം, പൈതൃകം, ദേശാടനം, അയാള്‍ കഥയെഴുതുകയാണ്, തിളക്കം തുടങ്ങി നിരവധി സിനിമകളിലും കായംകുളം കൊച്ചുണ്ണി ഉള്‍പ്പടെയുള്ള സീരിയലുകളിലും അഭിനയിച്ചു.
തിരൂർ തെക്കൻകുറ്റൂർ പരേതരായ അമ്മശ്ശം വീട്ടില്‍ കുട്ടിക്കൃഷ്ണൻ നായരുടെയും മണ്ണേംകുന്നത്ത് മാധവിക്കുട്ടിയമ്മയുടെയും മകനാണ്. തൃത്താല ഹൈസ്കൂളിലെ മുൻ അധ്യാപിക ശോഭനയാണ് ഭാര്യ. മക്കള്‍: ഹരികൃഷ്ണൻ, അപർണ. മരുമക്കള്‍: സമർജിത് (വഡോദര), ലക്ഷ്മി (അധ്യാപിക, എറണാകുളം).
Post Your Comments