ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിനൊപ്പം അഭിനയിച്ച മുന്‍ ലോകസുന്ദരി മാനുഷി ചില്ലറിന് കടുത്ത വിമര്‍ശനം. ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ അഭിനയിച്ചതിനാണ് മാനുഷിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത്.
26 വയസുള്ള മാനുഷി 30 വയസ് കൂടുതലുള്ള അക്ഷയ്ക്കൊപ്പം പ്രണയ ഗാനത്തില്‍ അഭിനയിച്ചതാണ് പലരെയും ചൊടിപ്പിച്ചത്. ഇരുവരുടെയും പ്രായത്തെ താരതമ്യം ചെയ്ത് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയ വാളുകളില്‍ നിറയുന്നത്. ഇപ്പോഴിതാ വിമർശനങ്ങൾക്ക് മറുപടിയുമായി മാനുഷി തന്നെ രംഗത്തെത്തി.
read also: ഫഹദ് ഫാസിൽ ഹോളിവുഡിലേയ്ക്ക്!! ഓഡിഷനില്‍ പങ്കെടുത്ത അനുഭവത്തെക്കുറിച്ച് താരം
‘ഒരു സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിക്കുന്നത് നല്ലതാണ്. നിങ്ങള്‍ക്ക് അതുവഴി ഒരു നിശ്ചിതമായ സ്ക്രീന്‍ സ്പേസ് ലഭിക്കും. എന്റെ ആദ്യ സിനിമ മുതല്‍ പ്രായത്തിന്റെ വ്യത്യാസം ഉണ്ടായിരുന്നു. ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ സിനിമയില്‍ ജോഡികളൊന്നും ഉണ്ടായിരുന്നില്ല. മാര്‍ക്കറ്റിംഗിനായി ഞങ്ങള്‍ പാട്ടുകള്‍ ചെയ്തു. പാട്ടുകള്‍ക്കായി രണ്ട് പേരെ ഒരുമിച്ച് ഡാന്‍സ് ചെയ്തു. അത് നല്ലതാണ്. അതില്‍ എന്തെങ്കിലും ക്രൂരമായ കാര്യം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. എന്തായാലും ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ ഒരു പ്രണയകഥയല്ല’- സൂമിന് നല്കിയ അഭിമുഖത്തില്‍ മാനുഷി പറഞ്ഞു.
Post Your Comments