ഹല്‍ദി ചടങ്ങുകള്‍ ആഘോഷമാക്കി നടി അപര്‍ണ ദാസ്. ഏപ്രില്‍ 24നാണു അപര്‍ണയുടെയും നടന്‍ ദീപക് പറമ്പോലിന്റെയും വിവാഹം. വടക്കാഞ്ചേരിയില്‍ വച്ചാണ് ചടങ്ങുകൾ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് നടിയുടെ ഹല്‍ദി ആഘോഷ ചടങ്ങുകളുടെ വീഡിയോയാണ്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ഹല്‍ദിയില്‍ പങ്കെടുത്തത്.ആഘോഷത്തിന്റെ ചിത്രങ്ങള്‍ അപര്‍ണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
read also: തിരുവനന്തപുരത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥിയെ നിര്‍ത്തരുതായിരുന്നു: പ്രകാശ് രാജ്
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് അപര്‍ണയും ദീപക്കും ഒന്നിക്കുന്നത്. ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ ‘മനോഹരം’ എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്.
Post Your Comments