GeneralLatest NewsNEWSTV Shows

  ഇനി ഇവിടെ നിന്നാൽ വിഷാദ രോഗിയാകും, എന്നെ പുറത്തുവിടൂ.. പ്ലീസ്; ബി​ഗ് ബോസിനോട് അൻസിബ

എല്ലാവരും എന്നെ മോശക്കാരിയായി ചിന്തിച്ചത് തെറ്റായി പോയി

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസൺ 6 പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. എന്നാൽ ഷോയിൽ നിന്നും പുറത്തു പോകണമെന്ന് ആവശ്യവുമായി എത്തിയിരിക്കുകയാണ് നടി അൻസിബ.

കഴിഞ്ഞ ദിവസം മുതൽ സഹ മത്സരാർത്ഥിയായ അപ്സരയുമായി ചെറിയ തർക്കത്തിലാണ് അൻസിബ. അപ്സര പറയുന്നത് കേൾക്കാൻ തനിക്ക് പറ്റില്ലെന്ന് പറഞ്ഞാണ് അൻസിബ അസംബ്ലിയിൽ നിന്നും പിൻമാറുകയും പവർ ടീം അൻസിബയ്ക്ക് പണിഷ്മെന്റും നൽകുകയും ചെയ്തു. തുടർന്നാണ് ബി​ഗ് ബോസിനോടായി തനിക്ക് പോകണമെന്ന് അൻസിബ ആവശ്യപ്പെട്ടത്.

read also: ‘ഐഷുവിനെ ഇഷ്ടപ്പെട്ടില്ല എന്നും പറഞ്ഞ് കുറേ മണ്ടന്മാര്‍ എന്നെ തെറിവിളിക്കുന്നു’: വിമര്‍ശനവുമായി നടി

‘എല്ലാവരും എന്നെ മോശക്കാരിയായി ചിന്തിച്ചത് തെറ്റായി പോയി. ഞാൻ അങ്ങനത്തെ ഒരാളായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. എവിടെയും പോയി ഞാൻ കുത്തിത്തിരിപ്പ് ഉണ്ടാക്കിയിട്ടുമില്ല. എനിക്ക് ആ വാക്ക് കേൾക്കുമ്പോൾ തന്നെ വിഷമവും ദേഷ്യവും വരുന്നു. പ്ലീസ് ബി​ഗ് ബോസ് എന്നെ ഒന്ന് പുറത്തേക്ക് വിടോ. ഇനി ഞാൻ ഇവിടെ നിന്നാൽ ഡിപ്രഷൻ പേഷ്യന്റ് ആയിപ്പോകും. പ്ലീസ് ബി​ഗ് ബോസ്. എനിക്ക് പറ്റുന്നില്ല. ഞാൻ എത്ര ഹാപ്പി ആയാണ് പറയുന്നത്. സന്തോഷത്തോടെ ഞാൻ പോയ്ക്കൊള്ളാം. ഞാൻ ചെയ്യാത്ത കാര്യം ചെയ്തെന്ന് പറഞ്ഞാൽ അം​ഗീകരിക്കാൻ എനിക്ക് പറ്റില്ല. ബാക്കി എന്തും ഞാൻ സഹിക്കും. എന്നെ ഇൻസൾട്ട് ചെയ്യുന്നത്, ചെയ്യാത്ത കാര്യം ചെയ്തു എന്ന് പറയുന്നത് ഇതൊക്കെ വളരെ ബുദ്ധിമുട്ട് ആണ്. എന്റെ ഏറ്റവും വലിയ ട്രി​ഗർ പോയിന്റ് അതാണ്’-, എന്നാണ് കൈക്കൂപ്പി കൊണ്ട് ബി​ഗ് ബോസിനോട് അൻസിബ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button