ബിഗ് ബോസ് സീസൺ 6 ആറാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ആറു വൈൽഡ് കാർഡുകൾ ആണ് ഇത്തവണ ഒരുമിച്ച് ബിഗ് ബോസ് വീട്ടിലേക്ക് കടന്നത്. ഗേ മോഡൽ അഭിഷേക് ജയ്ദീപ് മുതൽ സീക്രട്ട് ഏജന്റുവരെ ഇപ്പോൾ വീടിനുള്ളിൽ ഉണ്ട്. ഗേ ആണെന്ന് തുറന്നു പറയാൻ യാതൊരു മടിയുമില്ലാത്ത ആളാണ് അഭിഷേക്. തന്നെ കുറിച്ച് അഭിഷേക് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകരുന്നത്.
‘ഞാൻ തൃശൂർ സ്വദേശിയാണ്, പ്രൊഫഷണലി ഒരു ഐടി എൻജിനീയർ ആണ് ഒപ്പം ഒരു മോഡലും ആണെന്ന് അഭിമാനപൂർവ്വമാണ് അഭിഷേഖ് പറയുന്നത്. മുംബൈ- പുണെയിൽ ആയിട്ടാണ് എന്റെ മോഡലിംഗ് കരിയർ ഞാൻ സെറ്റിൽ ചെയ്തിരിക്കുന്നത്. മിസ്റ്റർ ഗേ ഇന്ത്യയിൽ ഐഡിയ റണ്ണർ അപ് കൂടിയാണ് ഞാൻ. അതുകൂടാതെ കേരളത്തിലെ തന്നെ ആദ്യത്തെ മിസ്റ്റർ ഗേ കേരളം എന്ന ടൈറ്റിലും വിൻ ചെയ്യാൻ സാധിച്ചു. ഫിറ്റ്നെസും ബോഡി ബിൽഡിങ്ങിലും ആണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. അച്ഛനും അമ്മയും ചേച്ചിയും ആണ് എന്റെ കുടുംബം. ചേച്ചി എൻജിനീയർ ആണ്. എന്റെ ഐഡന്റിറ്റി ഇതുവരെ അച്ഛനോട് റിവീൽ ചെയ്തിട്ടില്ല. ഈ ഷോയിലൂടെ അത് റിവീൽ ചെയ്യാനും. അത് അറിഞ്ഞുകൊണ്ട് അച്ഛൻ എന്നെ സ്വീകരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഞാൻ ഈ ഷോയിലേക്ക് വരുമ്പോൾ പൊതുവെ lgbtq കമ്മ്യൂണിറ്റിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറ്റുക ആണെന്നതാണ് ലക്ഷ്യം. ഈ ഷോയിൽ കയറി കഴിഞ്ഞാൽ ഗേ എന്ന നിലയിൽ അല്ല, എന്റെ ഗെയിം നോക്കി വേണം നിങ്ങൾ എന്നെ പിന്തുണയ്ക്കാൻ. ഞാൻ ബിഗ് ബോസിലേക്ക് ചെല്ലുമ്പോൾ എഡ്യൂക്കേറ്റ് ചെയ്യുക എന്നതിലുപരി എല്ലാവരെയും രസിപ്പിക്കുക ചെയ്യിക്കുക കൂടിയാണ് ഞാൻ ലക്ഷ്യം വയ്ക്കുന്നത്. ഇപ്പോൾ വീട്ടിൽ ഉള്ളവരുടെ ഗെയിം പ്ലാൻ പല രീതിയിലാണ്. അഭിഷേക് ജയദീപ് ബിഗ് ബോസിൽ എത്തിയപ്പോൾ തന്നെ, തന്റെ അഭിപ്രായങ്ങൾ മോഹൻലാലുമായി ഷെയർ ചെയ്തിരുന്നു’, അഭിഷേക് പറഞ്ഞു.
Post Your Comments