CinemaComing SoonLatest NewsMovie Gossips

‘പൃഥ്വി എന്താണ് കഴിക്കുന്നത്? എത്രമാത്രം വെളിച്ചെണ്ണയാണ് കുടിക്കുന്നത്?’: അക്ഷയ് കുമാറിന്റെ വെളിപ്പെടുത്തൽ

അക്ഷയ് കുമാർ, ടൈഗർ ഷെറോഫ് എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’. ചിത്രത്തിൽ വില്ലനായാണ് പൃഥ്വിരാജ് എത്തുന്നത്. ആടുജീവിതത്തിന് ശേഷമെത്തുന്ന പൃഥ്വിരാജിന്റെ പുതിയ ചിത്രം കൂടിയാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ നോക്കികാണുന്നത്.

നാളെ ചിത്രം റിലീസ് ചെയ്യാനിരിക്കെ പൃഥ്വിരാജിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അക്ഷയ് കുമാർ. പൃഥ്വിയെ പോലെ ഇത്രയും ഓർമ്മ ശക്തിയുള്ള ഒരു നടനെ താൻ കണ്ടിട്ടില്ലെന്നാണ് അക്ഷയ് കുമാർ പറയുന്നത്. കൂടാതെ ടൈഗറും താനും പൃഥ്വി ഡയലോഗ് തെറ്റിക്കുന്നതുവരെ കാത്തിരിക്കുമെന്നാണ് അക്ഷയ് കുമാർ പറഞ്ഞത്.

‘ഞാൻ അദ്ദേഹത്തോടൊപ്പവും നിരവധി ആളുകളുമായും പ്രവർത്തിച്ചിട്ടുണ്ട്. ഡയലോഗുകളെല്ലാം ഇങ്ങനെ ഓർത്തുവയ്ക്കുന്ന ഇത്രയും മികച്ച ഓർമ്മശക്തിയുള്ള മറ്റാരെയും ഞാൻ കണ്ടിട്ടില്ല. ടൈഗറും ഞാനും പൃഥ്വിരാജ് ഒരു തെറ്റെങ്കിലും ചെയ്യുന്നതുവരെ കാത്തിരിക്കും, പക്ഷേ എനിക്കറിയില്ല അദ്ദേഹം എന്താണ് കഴിക്കുന്നതെന്ന്, എത്രമാത്രം വെളിച്ചെണ്ണയാണ് കുടിക്കുന്നതെന്ന്, എന്തൊരു ഓർമ്മയാണ്’, അക്ഷയ് കുമാർ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button