കുടുംബ പ്രേക്ഷകർക്കിടയില്‍ വലിയ തോതില്‍ ചർച്ചയായ പരമ്പരയാണ് കറുത്ത മുത്ത്. ഈ പരമ്പരയിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് പ്രേമി വിശ്വനാഥ്. എന്നാൽ പിന്നീട് ചില പ്രശ്നങ്ങള്‍ ഷോയിലൂടെ പ്രേമിയ്ക്കുണ്ടായി. കറുത്തമുത്തില്‍ നിന്നും പ്രേമിയെ പുറത്താക്കി. തുടർന്ന് പരമ്പരയില്‍ നിന്നും മനപ്പൂർവം മാറ്റി നിർത്തിയാണെന്ന് പ്രേമി ആരോപിച്ചതും ഇതിനു മറുപടിയുമായി കറുത്തമുത്തിന്റെ സംവിധായകൻ രംഗത്ത് എത്തിയതും ചർച്ചയായിരുന്നു.
ഷൂട്ടിംഗുമായി പലപ്പോഴും പ്രേമി സഹകരിച്ചില്ലെന്ന് കറുത്തമുത്തിന്റെ സംവിധായകൻ പ്രവീണ്‍ കടയ്ക്കാവൂർ ആരോപിച്ചു. കരാർ പ്രകാരം കറുത്തമുത്ത് സീരിയലില്‍ അഭിനയിക്കുമ്പോള്‍ മറ്റ് ഷോകള്‍ ചെയ്യരുത്. എന്നാല്‍ പ്രേമി മറ്റൊരു ടെലിവിഷൻ ചാനലിൽ പരിപാടി അവതരിപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ആരോപണം ഉയന്നിരുന്നു.
പിന്നീട് തെലുങ്ക് സീരിയല്‍ രംഗത്തേക്ക് പ്രേമി ശ്രദ്ധ തിരിച്ചു. കാർത്തികദീപം എന്ന പരമ്പരയിലൂടെ ഇന്ന് തെലുങ്കില്‍ വൻ ജനപ്രീതിയുള്ള നടിയാണ് പ്രേമി വിശ്വനാഥ്. കാർത്തീക ദീപം സീരിയലിന്റെ രണ്ടാം ഭാഗത്തിനായി പ്രേമി വാങ്ങുന്ന പ്രതിഫലമാണിപ്പോള്‍ ചർച്ചയാകുന്നത്. 35 ലക്ഷം രൂപയാണ് പ്രേമി വാങ്ങുന്ന പ്രതിഫലമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
Post Your Comments