കുടുംബ വിളക്ക് എന്ന പരമ്പരയിലെ വില്ലത്തി വേദികയായെത്തി പ്രേക്ഷക പ്രീതി നേടിയ താരമാണ് ശരണ്യ. ബിഗ് ബോസ് മലയാളം സീസൺ 6 ലെ ശക്തയായ മത്സരാർത്ഥി കൂടിയായ ശരണ്യയും മറ്റൊരു മത്സരാർത്ഥിയായ ജിന്റോയും തമ്മിലുള്ള വഴക്ക് ശ്രദ്ധ നേടുന്നു.
read also: എട്ടുവർഷത്തെ പ്രണയം : ‘കൊറിയന്‍ ലാലേട്ടന്’ വിവാഹിതനാകുന്നു
സെലിബ്രിറ്റി ട്രെയിനറാണ് ജിന്റോ. ശരണ്യയുടെ വസ്ത്രധാരണത്തെ ചൊല്ലിയാണ് തർക്കം. എന്റെ ഡ്രെസിന് എന്താ പ്രശ്നം എന്ന് പറഞ്ഞാണ് ജിന്റോയ്ക്ക് എതിരെ ശരണ്യ രംഗത്ത് എത്തിയത്. ‘നിങ്ങൾക്ക് തോന്നിയത് പറയാനല്ല ഞാൻ. ഞാൻ ഡ്രെസ് ഇടുന്നത് എന്റെ കൺഫെർട്ടബിളിലാ’ണെന്ന് ശരണ്യ പറയുന്നുണ്ട്. സ്ത്രീകളും കുട്ടികളും കാണുന്ന ഷോയാണിത് എന്നും നല്ല വസ്ത്രം ധരിക്കണമെന്നും ജിന്റോ പറയുന്നു.
‘എന്റെ കുടുംബത്തിനോ എന്റെ കെട്ടിയോനെ ഇല്ലാത്ത ടെൻഷൻ ജിന്റോ എന്ന മത്സരാർത്ഥിക്ക് വേണ്ട’, എന്ന് ശരണ്യ പറയുന്നു. മാര്‍ച്ച് 10നാണ് ബിഗ് ബോസ് മലയാളം സീസണ് ആറ് ആരംഭിച്ചത്.
Post Your Comments