സംവിധായകൻ ബ്ലെസിയുടെ 16 വർഷത്തെ അദ്ധ്വാനമാണ് ആടുജീവിതം. സിനിമ തിയേറ്ററുകളിൽ മികച്ച വിജയമായി മുന്നേറുന്നു. ബെന്യാമിന്റെ നോവലിനെ നജീബ് എന്ന കഥാപാത്രമായി പൃഥ്വിരാജ് വേഷമിട്ടപ്പോൾ, ഹക്കീം ആയി അഭിനയിച്ചത് ഗോകുൽ ആയിരുന്നു. ഗോകുലിന്റെ ആദ്യ സിനിമയാണിത്. പൃഥ്വിരാജ് നടത്തിയ അതേ ബോഡി ട്രാന്സ്ഫര്മേഷന് തന്നെയാണ് ഗോകുലും എടുത്തിരിക്കുന്നത്. 40 കിലോ ആയി മാറാൻ വെള്ളം മാത്രം കുടിച്ചുള്ള ഡയറ്റ് ആയിരുന്നുവെന്ന് ഗോകുൽ പറയുന്നു.
ഗോകുൽ നടത്തിയ ഗംഭീര ട്രാൻസ്ഫർമേഷന്റെ പുതിയ ചിത്രം താരം തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഒപ്പം, തനിക്ക് ഇങ്ങനൊരു ശ്രമം നടത്താന്‍ പ്രചോദനമായത് ബോളിവുഡ് താരം ക്രിസ്റ്റ്യന്‍ ബെയില്‍ ആണെന്നും ഗോകുല്‍ പറയുന്നുണ്ട്. ഗോകുലിന്റെ ഈ ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറൽ ആയത്. ‘ദ മെഷിനിസ്റ്റ്’ എന്ന ചിത്രത്തിനായി ക്രിസ്റ്റ്യന്‍ ബെയ്ല് വെള്ളവും ഒരു ആപ്പിളും ഒരു കപ്പ് കാപ്പിയും മാത്രം കുടിച്ച് 28 കിലോയാണ് കുറച്ചത്. ഈ പാതയാണ് ഗോകുലും പിന്തുടർന്നത്. മൂന്ന് ദിവസം വെറും വെള്ളവും കാപ്പിയും മാത്രം കുടിച്ചു. 65 കിലോയില്‍ നിന്നും 44 കിലോയിലേക്ക് എത്തി. ചില ദിവസങ്ങളില്‍ ഹക്കീം മസരയില്‍ കഴിക്കുന്നത് പോലെ കുബ്ബൂസ് വെള്ളത്തില്‍ മുക്കിയും കഴിച്ചു.
എന്നാൽ, ഈ ചിത്രം പുറത്തുവന്നതിന് പിന്നാലെ സംവിധായകൻ ബ്ലെസിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. എന്തിനായിരുന്നു ഇത്ര റിസ്ക് എടുത്തത് എന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്. ഇതൊന്നും ബ്ലെസ്സി സിനിമയിൽ പകർത്തിയത് പോലും ഇല്ല. സിനിമയുടെ പേരിൽ സ്വന്തം ആരോഗ്യം കളയുന്നത് മാസ് ആണെന്നും ഡെഡിക്കേഷൻ ആണെന്നും പറയുന്നവർ ഉണ്ട്. ഒരു പരിധി വരെ അതൊക്കെ നല്ലതാണ്. പക്ഷെ സ്ക്രീനിൽ ഈ നടൻ ചെയ്ത എഫ്ഫർട്ട് ഒന്നും കാണിച്ചില്ലെന്നാണ് സിനിമ കണ്ടവർ പറയുന്നത്. ഇത്രയും റിസ്ക് എടുത്ത് ഗോകുൽ വന്നിട്ടും അതൊന്നും ബ്ലെസി സിനിമയിൽ കാണിച്ചില്ല എന്നാണ് ഉയരുന്ന ആരോപണം.
Post Your Comments