ജയ് ഗണേഷ് എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. മാളികപ്പുറം എന്ന ചത്രത്തിന്റെ റിലീസിന് ശേഷം സിനിമകൾ ഒന്നും പുറത്തിറങ്ങിയിരുന്നില്ല. എന്നാൽ, രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിച്ചതിന് തുടർന്ന് ഉണ്ണി മുകുന്ദൻ ട്രോളുകളിൽ നിറഞ്ഞിരുന്നു. നടനെതിരെ പ്രചരിച്ച വാർത്തകളിൽ ഒന്നാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്നത്. ഉണ്ണി മുകുന്ദൻ ഉടൻ തന്നെ രാഷ്ട്രീയ പ്രവേശനം നടത്തുമെന്നും ബി.ജെ.പിയിൽ ചേരുമെന്നുമൊക്കെയാണ് വാർത്ത.
എന്നാൽ, ഇക്കാര്യത്തിൽ ഇപ്പോൾ വിശദീകരണം നൽകിയിരിക്കുകയാണ് താരം. ഭാവിജീവിതത്തെ കുറിച്ച് വലിയ പിടിപാടില്ലെന്ന് ഉണ്ണി പറയുന്നു. രാഷ്ട്രീയകാര്യങ്ങളിൽ എന്നെക്കാൾ കൂടുതൽ ഇടപെടുന്ന ഒട്ടേറെ അഭിനേതാക്കൾ ഇവിടെയുണ്ട്. അവരെ കുറിച്ചോന്നും പറയാതെ എന്നെ കുറിച്ച് അഭ്യൂഹങ്ങൾ ഉണ്ടാകുന്നത് എന്താണെന്ന് അറിയില്ലെന്ന് നടൻ പറയുന്നു.
രാഷ്ട്രീയത്തെ താൻ കാണുന്നത് വളരെ ശക്തമായ ഒരു ടൂൾ ആയാണ്. രാജ്യത്തിനു വേണ്ടി പ്രവർത്തിക്കാൻ രാഷ്ട്രീയത്തിലേക്കിറങ്ങുന്നവർ ആദരം അർഹിക്കുന്നുവെന്നും ഉണ്ണി പറയുന്നു. നിലവിൽ രാഷ്ട്രീയത്തിലേക്കില്ല എന്ന മറുപടിയാണ് അദ്ദേഹം നൽകുന്നത്. സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്കിറങ്ങുന്ന താരങ്ങളുടെ പാതയിലൂടെയാണ് ഉണ്ണി എന്ന് ആരാധകരും കരുതിയിരുന്നു. ഏറ്റവുമൊടുവിൽ തമിഴ് നടൻ വിജയ് ആണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. പിന്നാലെ വിശാലും രാഷ്ട്രീയ പ്രവേശനം നടത്തി. ഏതായാലും ഈ ലിസ്റ്റിൽ ഇപ്പോൾ ഉണ്ണി മുകുന്ദൻ ഇല്ല.
Post Your Comments