എഴുത്തുകാരൻ ബെന്യാമിനെതിരെ രൂക്ഷ വിമർശനവുമായി സാമൂഹിക പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ. നജീബിന്റെ മരുഭൂമിയിലെ അനുഭവ കഥ ‘ആടുജീവിതം’ എന്ന പേരിൽ നോവലായി പൂർത്തിയാക്കിയ ബെന്യാമിനെയാണ് ജോമോൻ വിമർശിക്കുന്നത്. നോവൽ രണ്ടു ലക്ഷം കോപ്പികൾ വിറ്റഴിച്ചെന്ന ബെന്യാമിന്റെ അവകാശവാദം അടിസ്ഥാന രഹിതവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ ആരോപിക്കുന്നു. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ജോമോൻ പുത്തൻപുരയ്ക്കൽ ബെന്യാമിനെതിരെ രംഗത്തെത്തിയത്.
ആടുജീവിതം നോവലിലൂടെ ബെന്യാമിൻ ലക്ഷണമൊത്ത തട്ടിപ്പുകാരനായി വായനക്കാരെ വഞ്ചിച്ചത് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ ചർച്ചാവിഷയമായിരിക്കയാണെന്നും ജോമോൻ പുത്തൻപുരയ്ക്കൽ ചൂണ്ടിക്കാട്ടുന്നു. ആടു ജീവിതം എന്ന നോവലിന്റെ രണ്ടുലക്ഷം കോപ്പികൾ വിറ്റുപോയിട്ടുണ്ടെങ്കിൽ പുസ്തകം പ്രിന്റ് ചെയ്ത ഡോൺ ബോസ്കോ പ്രസ് ലക്ഷക്കണക്കിന് രൂപ ജിഎസ്ടിയായും ബെന്യാമിൻ തനിക്ക് ലഭിക്കുന്ന റോയൽറ്റിയുടെ ഇൻകം ടാക്സായി നല്ലൊരു തുകയും സർക്കാരിന് അടയ്ക്കണമെന്നും ജോമോൻ ചൂണ്ടിക്കാട്ടുന്നു. ഇത് രണ്ടും പരിശോധിച്ചാൽ ബെന്യാമിന്റെ തട്ടിപ്പ് വ്യക്തമാകുമെന്നും ജോമോൻ പറയുന്നു.
ജോമോൻ പുത്തന്പുരയ്ക്കലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
ആടുജീവിതം നോവൽ- ബെന്യാമിൻെറ അടിമുടി തട്ടിപ്പു പുറത്തു വരുന്നു.
ബെന്യാമിൻെറ ആടുജീവിതം നോവൽ പ്രസിദ്ധീകരിച്ചത് തൃശ്ശൂർ ഗ്രീൻ ബുക്സാണ്. 2008 ഓഗസ്ററിലാണ് ഒന്നാം പതിപ്പ് പ്രസിദ്ധീകരിച്ചത്. രണ്ടാം പതിപ്പ് 2021 ജനുവരിയിലും. ഈ വിവരങ്ങളെല്ലാം പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 2021ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൻെറ കവറിൻെറ മുൻ പേജിൽ 2,00,000 കോപ്പികൾ പ്രിൻ്റ് ചെയ്തുവെന്ന് പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം പുസ്തകത്തിൻ്റെ പിൻകവറിൽ 2,00,000 കോപ്പികൾ വിററഴിച്ചു എന്നാണ് പറയുന്നത്. ഈ പുസ്തകം ഗ്രീൻബുക്സ് പ്രിൻറു ചെയ്യിപ്പിച്ചത് എറണാകുളത്തെ ഡോൺ ബോസ്കോ പ്രസ്സിലാണ്. 2 ലക്ഷം കോപ്പികൾ പ്രിൻ്റ് ചെയ്ത് വിൽപ്പന നടത്തിയെന്ന് പറയുമ്പോൾ കേരള ചരിത്രത്തിൽ ഒരു പുസ്തകവും ഇത്രയും കോപ്പികൾ വിറ്റഴിച്ചിട്ടില്ലെന്ന് വായനക്കാരെ തെററിദ്ധരിപ്പിക്കാൻ വേണ്ടിയിട്ടാണ് ഇത്തരത്തിൽ ചെയ്തിരിക്കുന്നത്. ഇതൊരു ഒന്നൊന്നര തളളാണോയെന്ന് പരിശോധിക്കാൻ ഒരു എളുപ്പ മാർഗമുണ്ട്. 2 ലക്ഷം കോപ്പികൾ ഡോൺ ബോസ്കോ പ്രിൻ്റ് ചെയ്തതിന് 18 ശതമാനം വെച്ച് ലക്ഷക്കണക്കിന് രൂപ സർക്കാരിന് ഡോൺ ബോസ്കോ പ്രസ്സുകാരൻ GST വെട്ടിച്ചിട്ടുണ്ടോയെന്ന് GST കമ്മീഷന് പരാതി കൊടുത്താൽ കാര്യത്തിന് തീരുമാനമാകും. മാത്രമല്ല നോവലിസ്ററ് ബെന്യാമിൻ ലക്ഷക്കണക്കിന് രൂപയുടെ റോയൽറ്റി ഇനത്തിൽ ഇൻകം ടാക്സ് അടച്ചോ എന്നും കൂടി പരിശോധിക്കേണ്ടതാണ്.
സഞ്ചാരിയും ഗ്രന്ഥകാരനും പാക്കിസ്ഥാൻ മുൻ U N അംബാസിഡറുമായ മുഹമ്മദ് അൻസാദിൻെറ ‘ദി റോഡ് ടു മെക്ക’എന്ന നോവലിൻെറ കോപ്പിയടിയാണ് ബെന്യാമിൻെറ ആടുജീവിതം എന്ന് തെളിഞ്ഞിരിക്കുകയാണ്. ഇംഗ്ളീഷ് പുസ്തകത്തിൻ്റെ കോപ്പിയടിയല്ലായെന്ന് സ്ഥാപിക്കാൺ വേണ്ടി നജീബ് ആടുകളുമായി ലെെംഗീക വേഴ്ച നടത്താറുണ്ടെന്നാണ് ബെന്യാമിൻ നോവലിൽ പറയുന്നത്.1954 ലാണ് ‘ദി റോഡ് ടു മെക്ക’ പുസ്തകം ഇറങ്ങിയത്. നജീബിൻെറ മരുഭൂമിയിലെ അനുഭവകഥയാണെന്നാണ് ആടുജീവിതം സിനിമയുടെ പ്രമോഷന് വേണ്ടി ബെന്യാമിൻ നജീബിനെ കൊണ്ട് പറയിപ്പിക്കുന്നത്. ആടുജീവിതം സിനിമ ആയപ്പോൾ പ്രമോഷനു വേണ്ടി ന്യൂസ് ചാനലുകൾക്ക് മുൻപിലും ഓൺലെെനുകൾക്കു മുൻപിലും ആടുജീവിതം നോവലല്ല ഒറിജിനൽ ജീവിത കഥയാണെന്ന് പറയാൻ വേണ്ടി രംഗത്തിറക്കിയ സംവിധായകൻ ബ്ലെസ്സി, ബെന്യാമിൻ, നജീബ് എന്നിവർ പരസ്പരവിരുദ്ധമായ വിവരങ്ങളും നുണയും പറഞ്ഞത് ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ട്.ആടുമായുളള ലെെംഗീക ബന്ധത്തെ കുറിച്ച് നോവലിലുളളത് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ”ഞാനൊരിക്കലും അങ്ങനെ ചെയ്യില്ലെന്നും കളവായി നോവലിലെഴുതിയതാണെന്നും” പറഞ്ഞു കൊണ്ട്, ചോദ്യങ്ങളിൽ നിന്നും നജീബ് ഓടി രക്ഷപ്പെടുകയാണ് ചെയ്തത്. ആടുമായുളള ലെെംഗീകബന്ധം സിനിമയിൽ ഇല്ലാത്തതിനെ കുറിച്ച് മാധ്യമ പ്രവർത്തകർ സംവിധായകൻ ബ്ലെസ്സിയോടു ചോദിച്ചപ്പോൾ ‘നോവലിൻെറ ഒരു ഭാഗത്ത് മാത്രമാണ് ആടുമായി ലെെംഗീകബന്ധമുളളത് അതിന് ശേഷം വേറെ കാര്യമാണ് നോവലിൽ പറയുന്നത്. അതുകൊണ്ടാണ് സിനിമയിൽ ഉൾപ്പെടുത്താത്തത് ”എന്നാണ്. ആടുകളുമായുളള ലെെംഗീകബന്ധം സിനിമയിൽ ചിത്രീകരിച്ചെന്നും സെൻസർ ബോർഡ് കട്ട് ചെയ്തതു കൊണ്ടാണ് സിനിമയിൽ ഉൾപ്പെടുത്താൻ പറ്റാതെ പോയെന്നാണ് നോവലിസ്ററ് ബെന്യാമിൻ മാധ്യമങ്ങളോടു പറയുന്നത്. എന്നാൽ ആടുമായുളള ലെെംഗീകബന്ധം സിനിമ ഷൂട്ടിങ്ങിൽ ചിത്രീകരിച്ചിട്ടില്ലെന്നാണ് സംവിധായകൻ ബ്ലെസ്സി മാധ്യമങ്ങളോട് തീർത്ത് പറഞ്ഞിരിക്കുന്നത്. ആടുജീവിതം നോവലിലൂടെ ബെന്യാമിൻ ലക്ഷണമൊത്ത തട്ടിപ്പുകാരനായി വായനക്കാരെ വഞ്ചിച്ചത് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ ചർച്ചാവിഷയമായിരിക്കയാണ്.
Post Your Comments