മലയാളികൾക്കും ഏറെ പരിചിതനായ തെന്നിന്ത്യൻ താരമാണ് ഡാനിയല്‍ ബാലാജി. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു താരം വിടപറഞ്ഞത്. 48 വയസായിട്ടും ഇതുവരെ വിവാഹം കഴിച്ചിരുന്നില്ല ഡാനിയല്‍ ബാലാജി. ഒരു അഭിമുഖത്തില്‍ ഡാനിയല്‍ ബാലാജി ഇതിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. 25 മത്തെ വയസില്‍ എനിക്ക് വിവാഹം ശരിയാകില്ലെന്ന് താൻ മനസിലാക്കിയതായി താരം പറയുന്നു.
read also: അവസാന ആഗ്രഹം: മരണശേഷവും ഡാനിയല്‍ ബാലാജി വെളിച്ചം പകരും, താരത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തു
‘വിവാഹം വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചതല്ല. പക്ഷെ ഒരു 25 വയസ്സൊക്കെ ആയപ്പോഴേ എന്റെ ജീവിതത്തില്‍ അങ്ങനെ ഒന്ന് സംഭവിക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നു. വിവാഹത്തെ കുറിച്ച് അമ്മ ചോദിക്കുമ്പോള്‍ നോക്കിക്കോളൂ, പക്ഷേ നടക്കില്ലെന്നാണ് പറഞ്ഞു. അമ്മ പല പെണ്‍കുട്ടികളെയും കണ്ടു. പക്ഷെ ജാതകം ഒത്തില്ല. പിന്നീട് അന്വേഷിച്ചപ്പോള്‍, എന്‍റെത് ബ്രഹ്മചാരി ജാതകമാണ് എന്ന് കണ്ടു. വിവാഹം കഴിക്കാത്തത് വലിയൊരു വിഷയമായിട്ടൊന്നും എനിക്ക് തോന്നിയിട്ടില്ല. ഈ ജീവിതത്തില്‍ ഞാന്‍ ഹാപ്പിയാണ്. എനിക്ക് എന്റേതായ കാര്യങ്ങള്‍ ചെയ്യാനുണ്ട് ‘- മുൻപ് ഡാനിയല്‍ ബാലാജി അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments