കുഞ്ചാക്കോ ബോബൻ നായകനായ ‘കുട്ടനാടൻ മാർപ്പാപ്പ’യിലൂടെ ശ്രദ്ധ നേടിയ നടി സുരഭി സന്തോഷ് വിവാഹിതയായി. ഗായകൻ പ്രണവ് ചന്ദ്രനാണ് വരൻ. സരിഗമ ലേബലിലെ ആർടിസ്റ്റാണ് പ്രണവ്. പയ്യന്നൂർ സ്വദേശിയായ പ്രണവ് മുംബൈയിലാണ് വളർന്നത്.
കോവളത്തുവച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹചിത്രം സുരഭി ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.
read also: റിമയുടെ ധൈര്യം ഞെട്ടിച്ചു, തെങ്ങില്‍ കയറിയും നീന്തിയും സാഹസികത: വൈറല്‍ കുറിപ്പ്
തിരുവനന്തപുരം സ്വദേശിയായ സുരഭി നർത്തകി കൂടിയാണ്. 2011 ല്‍ കന്നട ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ സുരഭി സെക്കന്റ് ഹാഫ്, ഹാപ്പി സർദാർ, മൈ ഗ്രേറ്റ്ഗ്രാന്റ് ഫാദർ, പദ്മ തുടങ്ങി പതിനഞ്ചോളം സിനിമകളില്‍ വേഷമിട്ടു.
Post Your Comments