
മുറ്റത്തെ മുല്ലയിലെ അശ്വതി, സ്വയംവരത്തിലെ ശാരിക തുടങ്ങിയ വേഷങ്ങളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ആര്യാ അനില്‍ വിവാഹിതയാകുന്നു. പ്രശസ്ത ഫോട്ടോഗ്രാഫറും വെഡ്ഡിംഗ് കമ്പനി ഉടമയുമായ ശരത് കെ എസ് ആണ് വരൻ. ഇരുവരുടേയും പ്രണയ വിവാഹമാണെന്നാണ് റിപ്പോര്‍ട്ട്. ഈമാസം മാര്‍ച്ച് 28നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
ആലപ്പുഴ ചേര്‍ത്തല സ്വദേശിയാണ് ആര്യ. ടിക് ടോക്കിലൂടെയും മറ്റും സോഷ്യല്‍ മീഡിയയില്‍ സജീവമായ ആര്യ ഡാന്‍സര്‍ കൂടിയാണ്.
Post Your Comments