തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. പേശികളെ ബാധിക്കുന്ന മയോസൈറ്റിസ് എന്ന രോഗത്തിന്റെ ചികിത്സയിലാതിനാല്‍ കുറച്ച് മാസങ്ങളായി സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് നടി.
‘സിറ്റഡല്‍’ എന്ന വെബ് സിരീസിന് ശേഷം സാമന്ത ടേക്ക്20 എന്ന പേരില്‍ ഒരു പോഡ്കാസ്റ്റ് ഷോ സുഹൃത്തും ഹെല്‍ത്ത് കോച്ചുമായ അല്‍ക്കേഷ് ഷരോത്രിയ്ക്കൊപ്പം സാമന്ത ആരംഭിച്ചിരുന്നു. സിറ്റഡെല്ലിന്റെ ചിത്രീകരണസമയത്ത് താന്‍ ആരോഗ്യപരമായി നേരിട്ട വെല്ലുവിളികളേക്കുറിച്ച് താരം പങ്കുവച്ചതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
read also: നായയുമായി ചുറ്റാനിറങ്ങിയ നടി അനിതയ്ക്ക് എട്ടിന്റെ പണി കിട്ടി: ചീത്ത വിളിയുമായി നാട്ടുകാർ
സിറ്റാഡെല്ലിന്റെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ താൻ ബോധംകെട്ട് തലയടിച്ചുവീണെന്ന് സാമന്ത പറയുന്നു. ‘ഇടവേളയെടുക്കുന്നതിന് മുമ്പ് ഖുഷി എന്ന ചിത്രവും ശാരീരികാധ്വാനം ഏറെ ആവശ്യമായ സിറ്റഡെല്ലും പൂര്‍ത്തീകരിക്കണമായിരുന്നു. സിറ്റഡെല്ലില് ഒരുപാട് സംഘട്ടനരംഗങ്ങളുണ്ടായിരുന്നു. ഹെല്‍ത്ത് കോച്ചായ അല്‍ക്കേഷ് ഷരോത്രിക്ക് തന്റെ ആരോഗ്യം മോശമാവുന്നതിനേക്കുറിച്ച് ഒരുപാട് ഫോണ്‍കോളുകള്‍ ചിത്രീകരണത്തിനിടയ്ക്ക് വന്നുകൊണ്ടിരുന്നു’- സാമന്ത പറഞ്ഞു.
സാമന്ത പറഞ്ഞ സംഭവം നടന്നപ്പോള്‍ ആ വിവരം അവിടെയുണ്ടായിരുന്ന പരിശീലകന് കൃത്യമായി ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നില്ലെന്നും ഭ്രാന്തുപിടിച്ചപോലുള്ള സമയമായിരുന്നു അതെന്നും അല്‍ക്കേഷ് കൂട്ടിച്ചേർത്തു.
Post Your Comments