തൃശൂർ: സുരേഷ് ഗോപി ക്ഷണിച്ച നൃത്ത പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് ഡോ. ആർഎല്‍വി രാമകൃഷ്ണൻ. അന്ന് മറ്റൊരു പരിപാടിയുണ്ടെന്നും രാമകൃഷ്ണൻ പ്രതികരിച്ചു. ക്ഷണിച്ചതില്‍ സന്തോഷമെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
നർത്തകി സത്യഭാമ നടത്തിയ അധിക്ഷേപത്തിന് പിന്നാലെയാണ് ആര്‍എല്‍വി രാമകൃഷ്ണന് വേദി നല്‍കുമെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ നടൻ സുരേഷ് ഗോപി അറിയിച്ചത്. കൊല്ലത്തെ കുടുംബ ക്ഷേത്രത്തില്‍ 28 ന് നടക്കുന്ന ചിറപ്പ് മഹോത്സവത്തിലേക്ക് രാമകൃഷ്ണനെ പരിപാടിക്കായി പ്രതിഫലം നല്‍കിത്തന്നെ ക്ഷണിക്കുന്നുവെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
Post Your Comments