‘മഞ്ഞുമ്മല്‍ ബോയ്സി’ന് പിന്നാലെ ‘പ്രേമലു’വും 100 കോടി ക്ലബ്ബില്‍. വെറും 9 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രമാണ് ബോക്സ് ഓഫീസില്‍ നിന്നും 100 കോടി നേടിയിരിക്കുന്നത്. ഫെബ്രുവരി 9ന് ആണ് പ്രേമലു തിയേറ്ററില്‍ എത്തിയത്. ഓപ്പണിംഗ് ദിനത്തില്‍ 90 ലക്ഷം മാത്രമായിരുന്നു ചിത്രം ബോക്സ് ഓഫീസില്‍ നിന്നും നേടിയത്. പിന്നീട് ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.
പ്രേമലുവിന് പിന്നാലെ, മഞ്ഞുമ്മലും ജൈത്രയാത്ര തുടരുകയാണ്. സിനിമ ഇതിനോടകം 150 കോടി നേടിക്കഴിഞ്ഞു. ഇനി മുന്നിലുള്ളത് 2018 മാത്രമാണ്. കളക്ഷന്റെ കാര്യത്തിൽ 2018 നെ മഞ്ഞുമ്മൽ മറികടക്കുമോ എന്ന കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. മോഹൻലാൽ ചിത്രങ്ങളായ പുലിമുരുകൻ, ലൂസിഫർ എന്നിവയെ കഴിഞ്ഞ ദിവസം മഞ്ഞുമ്മൽ ബോയ്സ് തകർത്തിരുന്നു.
അതേസമയം, മഞ്ഞുമ്മല്‍ ബോയ്സ് കണ്ടതിന് ശേഷം തമിഴ്- മലയാളം എഴുത്തുകാരന് ജയമോഹന് എഴുതിയ ബ്ലോഗ് രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തെ മുന്‍നിര്‍ത്തി മലയാളികളെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ ദീര്‍ഘമായ കുറിപ്പ്. ചിത്രത്തിലേത് മദ്യപാനികളുടെ കൂത്താട്ടമാണെന്നും തെന്നിന്ത്യന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എത്തുമ്പോള്‍ മലയാളികള്‍ ഇങ്ങനെ തന്നെയാണ് പെരുമാറുന്നതെന്നുമൊക്കെ കുറിപ്പ് നീളുന്നു.
Post Your Comments