
സിനിമാ താരസംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തില്‍ ഖത്തറില്‍ നടക്കാനിരുന്ന ഷോ റദ്ദാക്കി. വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന മോളിവുഡ് മാജിക് എന്ന പരിപാടി അവസാന നിമിഷം റദ്ദാക്കി. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള വന്‍താരങ്ങള്‍ ഷോയില്‍ പങ്കെടുക്കാനായി ഖത്തറില്‍ എത്തിയിരുന്നു. വൈകിട്ട് 6.30നായിരുന്നു ഷോ നടക്കേണ്ടിയിരുന്നത്.
സാങ്കേതിക പ്രശ്നങ്ങളും മോശം കാലാവസ്ഥയും കാരണം മണിക്കൂറുകള്‍ക്കു മുമ്പാണ് റദ്ദാക്കിയ വിവരം സമൂഹ മാധ്യമങ്ങളിലൂടെ ഇവന്റ് മാനേജ്മെന്റ് കമ്പനി അറിയിക്കുന്നത്. ഷോയ്ക്ക് ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരിച്ചുനല്‍കാനുള്ള നടപടികളും ആരംഭിച്ചതായി നയന്‍വണ്‍ ഇവന്റ്സ് പറഞ്ഞത്.
read also: ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
പ്രൊഡ്യൂസേഴ്സ് അസോസിയേഷനു വേണ്ടി ധനശേഖരണാർഥം താര സംഘടനയായ ‘അമ്മ’യും ചേർന്നു നടത്താനിരുന്ന മോളിവുഡ് മാജിക് എന്ന പരിപാടി രണ്ടാം തവണയാണ് നിർത്തിവയ്ക്കുന്നത്. കഴിഞ്ഞ നവംബർ 17നായിരുന്നു ഷോ ആദ്യം നിശ്ചയിച്ചിരുന്നത്. അന്ന് പലസ്തീൻ-ഇസ്രയേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഗവണ്മെന്റ് ഷോ നിർത്തിവയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. പിന്നീട് നടന്ന ചര്‍ച്ചയിലാണ് മാര്‍ച്ച് ഏഴിലേക്ക് മാറ്റിയത്.
ഇത്തവണ ഷൂട്ടിങ് തിരക്കുകള്‍ മാറ്റിവച്ചാണ് താരങ്ങള്‍ ഖത്തറിലേയ്ക്ക് എത്തിയത്. വിദേശയാത്രയിലായിരുന്ന മമ്മൂട്ടി ഏഴിനു രാവിലെയാണ് ഖത്തറിലെത്തി. കലാപരിപാടികളുടെ പരിശീലനത്തിനായി ഇരുന്നൂറോളം താരങ്ങളാണ് ഖത്തറില്‍ മുന്കൂട്ടിയെത്തിയിരുന്നത്.
Post Your Comments