GeneralLatest NewsNEWSTV Shows

പരിക്ക് ഗുരുതരം, സർജറികൾ നടക്കുന്നു: നടൻ കാർത്തിക്കിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നടി ബീന ആന്റണി

നടനെ കെഎസ്ആര്‍ടിസി ബസ് പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു

സീരിയല്‍ താരം കാര്‍ത്തിക് പ്രസാദിന് സീരിയലിന്റെ ഷൂട്ട് കഴിഞ്ഞുള്ള മടക്കയാത്രയില്‍ സംഭവിച്ച അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. കാല്‍നടയായി പോവുകയായിരുന്ന നടനെ കെഎസ്ആര്‍ടിസി ബസ് പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ കാര്‍ത്തിക്കിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. കാലിനും തലയ്ക്കും നടന് ഗുരുതരമായി പരിക്കേറ്റിരുന്നു.

കാര്‍ത്തിക്കിന്റെ നിലവിലെ ആരോഗ്യവസ്ഥയെ കുറിച്ചു വെളിപ്പെടുത്തി നടി ബീന ആന്റണി. പലരും തനിക്ക് പേഴ്‌സണല്‍ മെസേജുകള്‍ അയച്ച് വരെ നടന്റെ കാര്യം ചോദിച്ചതിനാലാണ് ഇക്കാര്യം പറയുന്നത് എന്ന് വ്യക്തമാക്കി കൊണ്ടാണ് ബീന ആന്റണി സംസാരിച്ചത്.

read also: ലാലേട്ടന്റെ അച്ഛനായി അഭിനയിക്കാൻ സാധിച്ചത് അഭിമാനമാണ്: സന്തോഷ് കീഴാറ്റൂര്‍

‘പ്രശ്നങ്ങളുണ്ടോ എന്ന് ചോദിച്ചാല്‍ കുറച്ച് പ്രശ്നങ്ങളുണ്ട്. നടക്കാന്‍ കുറച്ച് സമയമെടുക്കും. കാലിനാണ് പരിക്ക്. കാര്യമായ പ്രശ്നം സംഭവിച്ചിട്ടുണ്ട്. രണ്ട് കാലിലും സ്‌കിന്നും മസിലും പോയിട്ടുണ്ട്. അതിന്റെ സര്‍ജറികള്‍ നടക്കുകയാണ്. കാര്‍ത്തിക്കിന്റെ വീട് കോഴിക്കേടോണ്. ഭാര്യയൊക്കെ ഇവിടെ വന്ന് നില്‍ക്കുകയായിരുന്നു. പക്ഷെ പിന്നെ കുറേക്കൂടി കംഫര്‍ട്ടബിള്‍ ആയതിനാല്‍ അവനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. അവിടെയാണ് ചികിത്സ നടക്കുന്നത്. കാര്‍ത്തിക്കുമായി ഞാന്‍ ഇതുവരേയും സംസാരിച്ചിട്ടില്ല. ഭാര്യയുമായാണ് സംസാരിച്ചത്. ഭയങ്കര വേദനയാണെന്നും പെയില്‍ കില്ലറുകള്‍ നല്‍കുന്നുണ്ടെന്നുമാണ് പറഞ്ഞത്. പ്ലാസ്റ്റിക് സര്‍ജറികള്‍ രണ്ട് മൂന്നെണ്ണം കഴിഞ്ഞു. ഇനിയും സര്‍ജറികളുണ്ട്. ഇതെല്ലാം കഴിഞ്ഞ് വേണം പൊട്ടലിനുള്ള സര്‍ജറി നടത്തേണ്ടത്. അങ്ങനെ കുറച്ച് പ്രശ്നത്തിലൂടെയാണ് കടന്നു പോകുന്നത്. ഇതാണ് അവന്റെ ശരിക്കുമുള്ള അവസ്ഥയെന്ന് അവര്‍ അറിയിച്ചു’- ബീന ആന്റണി വീഡിയോയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button