
ആമിർ ഖാൻ്റെ ദംഗലിൽ ബബിത കുമാരി ഫോഗട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുഹാനി ഭട്നാഗർ അന്തരിച്ചു. 19 വയസായിരുന്നു. മരണം ആമിർ ഖാൻ്റെ പ്രൊഡക്ഷൻ ഹൗസ് സ്ഥിരീകരിച്ചു. ആമീര്‍ ഖാന് നായകനായെത്തിയ ‘ദംഗൽ’ സിനിമയിൽ ബബിത ഫോഗട്ടിന്റെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടായിരുന്നു സുഹാസിനിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
കഴിഞ്ഞ കുറച്ചുനാളുകളായി സുഹാനി അസുഖ ബാധിതയായിരുന്നുവെന്നും ചികിത്സ തേടിയിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ വാഹനാപകടത്തിൽ കാലൊടിഞ്ഞ് ചികിത്സയിലായിരുന്നു താരം. ഇതിന് കഴിച്ച മരുന്നിന്റെ പാർശ്വഫലത്തെ തുടർന്നാണ് മാറണമെന്നാണ് റിപ്പോർട്ട്. ഫരീദാബാദിലെ അജ്റോണ്ട ശ്മശാനത്തില്‍ നടിയുടെ അന്ത്യകര്‍മങ്ങള്‍ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments