
ടെലിവിഷന്‍ രംഗത്ത് ശ്രദ്ധേയയായ നടി കവിത ചൗധരി അന്തരിച്ചു. 67 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് അമൃത്സറിലെ പാര്‍വതി ദേവി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
read also: മമ്മൂട്ടിയുടെ ശരീരഭാഷയും ശബ്ദവും… കൊടുംകാട്ടിലെ മദയാന പോലെ : സംവിധായകൻ വസന്തബാലന്
പ്രശസ്ത സീരിയല്‍ ഉടാനിൽ കല്യാണി സിങ് എന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ വേഷത്തിലെത്തിയ കവിതയ്ക്ക് ആരാധകർ ഏറെയാണ്. സര്‍ഫിന്റെ പരസ്യത്തിലെ ലളിതാജിയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കവിതയുടെ അടുത്ത സുഹൃത്തായ സുചിത്ര വര്‍മയാണ് മരണ വാര്‍ത്ത പങ്കുവച്ചത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കാന്‍സര്‍ ബാധിതയായിരുന്നു കവിത
Post Your Comments