മലയാള സിനിമയിൽ വ്യത്യസ്തവും മലയാളികൾ എന്നും ഓർത്തിരിക്കുന്നതുമായ കഥാപാത്രങ്ങളെയാണ് നടി ജോളി ചിറയത്ത് തിരഞ്ഞെടുക്കാറ്. സിനിമ ജീവിതം ജോലി തുടങ്ങിയിട്ട് അധികം ആയിട്ടില്ല. എന്നാൽ, കേരളത്തിലെ സമരമുഖത്ത് വർഷങ്ങളായി സജീവയാണ് ഈ കലാകാരി. ‘നിന്ന് കത്തുന്ന കടലുകൾ’ എന്ന പേരിൽ ജോളി ചിറയത്തിന്റെ ആത്മകഥ പുറത്തിറങ്ങിയത് അടുത്തിടെയാണ്.
സിനിമയുടെ എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം കുറവാണെന്ന് പറയുകയാണ് താരം. കൊച്ചിയില്‍ വച്ച് നടക്കുന്ന അഞ്ചാമത് വനിതാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ‘സിനിമയിലെ സ്ത്രീ ലൈംഗികതയുടെ പ്രതിനിധാനം’ എന്ന വിഷയത്തില്‍ നടന്ന ചർച്ചയിലാണ് ജോളിയുടെ പരാമർശം. സ്ത്രീ ലൈഗിംകതയും ഫാൻ്റസികളും വേണ്ട വിധം സിനിമയില്‍ കാണിച്ചിട്ടുണ്ടോയെന്നും ജോളി സദസ്സിനോട് ചോദിച്ചു.
അതേസമയം നിറം ലൈംഗികതയെ സ്വാധീനിക്കുന്നുവെന്നും വെളുത്ത സ്ത്രീകളുടെ ലൈംഗികതയാണ് സിനിമ സംസാരിക്കുന്നതെന്നും വിഷയത്തില്‍ ഇന്ദു രമ വാസുദേവ് പ്രതികരിച്ചു. ലൈംഗികതയെ പലപ്പോഴും വയലൻസ് ടൂള്‍ ആയിട്ട് ആണ് ഉപയോഗിക്കുന്നതെന്ന് ഗൂർലീൻ ഗ്രേവല്‍ പറഞ്ഞപ്പോള്‍ കേരളം ഹ്യൂമൻ ഡെവലപ്മെൻ്റ് ഇൻഡക്സില്‍ വളരെ മുന്നില്‍ ആണെങ്കിലും സ്ത്രീകള്‍ പല കാര്യങ്ങളിലും പിന്നിലാകുന്നുണ്ട് എന്ന് ആശാ അച്ചി ജോസഫ് പറഞ്ഞു.
Post Your Comments