നടൻ വിജയ്യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചൂടൻ ചർച്ചകൾ തമിഴ്നാട്ടിൽ അവസാനിച്ചിട്ടില്ല. തമിഴക വെട്രി കഴകം എന്ന് പേരിട്ടിരിക്കുന്ന കക്ഷി ഔദ്യോഗികമായി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്ട്രര്‍ ചെയ്തു കഴിഞ്ഞു. രണ്ട് സിനിമകള്‍ കൂടി ചെയ്ത ശേഷം വിജയ് അഭിനയം പൂര്‍ണമായും ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. രാഷ്ട്രീയ പ്രഖ്യാപനം നടത്തിയ വിജയ്ക്ക് സിനിമ മേഖലയിൽ നിന്നും നിരവധി പേർ ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരുന്നു.
വിജയ്ക്ക് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൂപ്പര്‍ താരം രജനികാന്ത് ഇപ്പോള്‍. കമൽ ഹാസന് പിന്നാലെയാണ് രജനികാന്തും ആശംസകൾ അറിയിച്ചത്. വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുളള ചോദ്യത്തിന് ‘വാഴ്ത്തുക്കള്‍’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം. പുതിയ ചിത്രമായ വേട്ടയ്യന്റെ ചിത്രീകരണത്തിനായി ആന്ധ്രപ്രദേശിലേക്ക് പോവുകയായിരുന്നു രജനികാന്ത്.
പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ കമല്‍ ഹാസന്, ഉദയനിധി സ്റ്റാലിന്, അനിരുദ്ധ് രവിചന്ദര്‍, സംവിധായകന് അറ്റ്ലീ, കാര്‍ത്തിക് സുബ്ബരാജ് തുടങ്ങി നിരവധിപ്പേര്‍ വിജയ്ക്ക് ആശംസകള്‍ അറിയിച്ചിരുന്നു. ദളപതി 69 വിജയ്യുടെ ആയിരിക്കും അവസാന ചിത്രം. രണ്ട് സിനിമകള്‍ കൂടി ചെയ്ത ശേഷം വിജയ് അഭിനയം പൂര്‍ണമായും ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments