ഒരുകാലത്ത് ബോളിവുഡിലെ തിരക്കുള്ള നായികയായിരുന്ന മൗഷമി ചാറ്റര്‍ജിയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. ഗായകന് ഹേമന്ത് കുമാറിന്റെ മകനായ ജയന്ത് മുഖര്‍ജിയാണ് താരത്തിന്റെ ഭർത്താവ്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു വിവാഹ നിശ്ചയം നടന്നത്.
ഭര്‍ത്താവിന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ തന്റെ അരക്കെട്ടില്‍ കൈ വച്ചതിനെക്കുറിച്ചും മൗഷമി ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘പാക്കപ്പിന് ശേഷം നടന്മാര് എന്റെ തോളില്‍ കൈ വെക്കുന്നത് എനിക്കിഷ്ടമല്ല. ഒരിക്കല്‍ ഭര്‍ത്താവിന്റെ കൂട്ടുകാരന് എന്റെ അരക്കെട്ടില്‍ കൈ വച്ചു. ചെയ്യരുതെന്ന് ഞാന്‍ പറഞ്ഞു. അതെന്താ നിന്റെ ഭര്‍ത്താവ് എന്റെ ഭാര്യയുടെ അരക്കെട്ടില്‍ കൈ വച്ചിട്ടുണ്ടല്ലോ എന്ന് അയാള്‍ ചോദിച്ചു. നിങ്ങളുടെ ഭാര്യ അനുവദിച്ചതു കൊണ്ടാണ് അത്, ഞാന്‍ അനുവദിച്ചിട്ടില്ല എന്ന് ഞാന്‍ പറഞ്ഞു’ മൗഷമി പറയുന്നു.
READ ALSO: ബസ്സിന് മുകളില്‍ കയറി സെല്‍ഫി എടുത്ത് വിജയ്: പുതുച്ചേരിയില്‍ ഗതാഗതം സ്തംഭിച്ചു
അമ്മയാകുന്നത് കരിയറിനെ ബാധിക്കുമെന്ന് പ്രമുഖ സംവിധായകന് മഹേഷ് ഭട്ട് തന്നോട് പറഞ്ഞുവെന്നും മൗഷമി പറയുന്നു. ഗര്‍ഭിണിയാകുന്നത് കരിയറില്‍ ഒരു തടസമാകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ തന്നെ സംബന്ധിച്ച് ജീവിതത്തിന് നിറം നല്കുന്ന ഒന്നായിരുന്നു ഗര്‍ഭകാലം എന്നാണ് മഹേഷ് ഭട്ടിന് മൗഷമി നല്കിയ മറുപടി.
Post Your Comments