മുംബൈ: സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് മരിച്ചെന്ന് പ്രചരിപ്പിക്കുകയും പിന്നീട് തിരുത്തുകയും ചെയ്ത നടി പൂനം പാണ്ഡെയ്ക്കെതിരെ കേസെടുക്കണെമെന്ന് ആവശ്യം. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ സത്യജീത് താംബെ ആണ് കർശന നടപടിയെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. പൂനം പാണ്ഡെയ്ക്കെതിരെ മുംബൈ പോലീസ് കേസ് എടുക്കണം എന്നാണ് ഇയാൾ പറയുന്നത്. സെർവിക്കൽ കാൻസർ ബാധിച്ച് മരിച്ചു എന്നത് പ്രചരിപ്പിക്കുന്നത് അവബോധം സൃഷ്ടിക്കാനുള്ള മാർഗ്ഗമല്ലെന്ന് സത്യജീത് താംബെ ചൂണ്ടിക്കാട്ടി.
അവബോധം സൃഷ്ടിക്കുന്നതിന് പകരം നടിയിലേക്ക് ശ്രദ്ധ തിരിക്കുന്ന സംഭവമാണ് നടന്നിരിക്കുന്നത്. അവബോധം വളർത്തുന്നതിനു പകരം, കാന്‍സറിനെ അതിജീവിച്ചവരെ അപമാനിക്കുകയാണ് നടി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെർവിക്കൽ കാൻസർ ചർച്ചയാക്കാൻ വേണ്ടി മരണവാർത്ത സൃഷ്ടിച്ച നടി പൂനം പാണ്ഡെക്കെതിരെ കേസെടുക്കണമെന്ന് എ.ഐ.സി.ഡബ്ല്യൂ.എയും ആവശ്യപ്പെട്ടിരുന്നു. പബ്ലിസിറ്റിക്ക് വേണ്ടി നടി ചെയ്തത് തെറ്റാണെന്നും ഇവർക്കെതിരെ കേസെടുക്കണമെന്നുമാണ് സംഘടന ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസമാണ് സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് പൂനം പാണ്ഡെ മരിച്ചുവെന്ന് നടിയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് എത്തിയത്. ഇതിന് പിന്നാലെ നടിയുടെ കുടുംബത്തെയും കാണാതായി. പ്രചാരണം വ്യാജമാണെന്ന് സംശയം ഉയർന്നതോടെയാണ് നടി നേരിട്ട് വിശദീകരണവുമായി ലൈവിൽ പ്രത്യക്ഷപ്പെട്ടത്. തന്റെ മരണവാര്‍ത്ത പ്രത്യേക ലക്ഷ്യം വെച്ച് പ്രചരിപ്പിച്ചതാണെന്ന് വ്യക്തമാക്കി നടി ലൈവിലെത്തി.
Post Your Comments