CinemaGeneralLatest NewsNEWS

‘രാഷ്ട്രീയം എനിക്ക് ഒരു ഹോബിയല്ല, അതാണ് എൻ്റെ അഗാധമായ ആഗ്രഹം’: ഒടുവിൽ രാഷ്ട്രീയ പ്രഖ്യാപനം നടത്തി വിജയ്

ചെന്നൈ: നിർണായക ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് തമിഴ് നടൻ ദളപതി വിജയ് തന്റെ പുതിയ വഴിയിലേക്ക്. വെള്ളിയാഴ്ച ‘തമിഴ് വെട്രി കഴകം’ എന്ന രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു കൊണ്ട് വിജയ് ആരാധകരെ ഞെട്ടിച്ചു. കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന യോഗത്തിൽ തൻ്റെ ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് താരം വലിയ പ്രഖ്യാപനം നടത്തിയത്.

‘തമിഴക വെട്രി കഴകം’ എന്ന പാർട്ടിയെ രജിസ്റ്റർ ചെയ്യുന്നതിനായി ഞങ്ങൾ ഇന്ന് അപേക്ഷ നൽകുകയാണെന്ന് അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വരാനിരിക്കുന്ന 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും അടിസ്ഥാന രാഷ്ട്രീയ മാറ്റം കൊണ്ടുവരികയുമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് താരത്തിന്റെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. ജനങ്ങൾ ആഗ്രഹിക്കുന്നതും അതാണെന്നായിരുന്നു താരത്തിന്റെ പ്രസ്താവന.

‘രാഷ്ട്രീയം എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു തൊഴിൽ മാത്രമല്ല. അതൊരു പവിത്രമായ ജനങ്ങളുടെ ജോലിയാണ്. വളരെക്കാലമായി ഞാൻ അതിനായി സ്വയം തയ്യാറെടുക്കുകയാണ്. രാഷ്ട്രീയം എനിക്ക് ഒരു ഹോബിയല്ല. അതാണ് എൻ്റെ അഗാധമായ ആഗ്രഹം. അതിൽ എന്നെത്തന്നെ പൂർണ്ണമായും ഉൾപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു’, താരം പറഞ്ഞു.

‘നിലവിലെ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ച് നിങ്ങൾക്കെല്ലാവർക്കും അറിയാം, ഭരണപരമായ കെടുകാര്യസ്ഥതയും അഴിമതി രാഷ്ട്രീയ സംസ്കാരവും ഒരു വശത്ത്, നമ്മുടെ ജനങ്ങളെ ജാതിയുടെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന വിഭജന രാഷ്ട്രീയ സംസ്കാരം. മറുവശത്ത് മതവും, തമിഴ്നാട്ടിൽ എല്ലാവരും, പ്രത്യേകിച്ച്, നിസ്വാർത്ഥവും, സുതാര്യവും, ജാതിരഹിതവും, ദർശനപരവും, അഴിമതി രഹിതവും കാര്യക്ഷമവുമായ ഒരു ഭരണത്തിലേക്ക് നയിക്കാൻ കഴിയുന്ന അടിസ്ഥാനപരമായ ഒരു രാഷ്ട്രീയ മാറ്റത്തിനായി ആഗ്രഹിക്കുന്നു’, നടൻ വിജയുടെ രാഷ്ട്രീയ നീക്കത്തെ വിശദീകരിച്ചുകൊണ്ട് പ്രസ്താവനയിൽ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ അംഗീകാരം ലഭിച്ച ശേഷം, പാർട്ടി പൊതുയോഗങ്ങളും പരിപാടികളും നടത്താനും അവരുടെ നയങ്ങളും തത്വങ്ങളും പ്രവർത്തന പദ്ധതികളും അവതരിപ്പിക്കാനും കൊടിയും പാർട്ടി ചിഹ്നവും അവതരിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button