
നടന് റാണ ദഗുബതിക്കും കുടുംബത്തിനുമെതിരെ കേസ്. ഹൈദരാബാദിലെ ഡെക്കാന്‍ കിച്ചന് റസ്റ്റോറന്റ് ഉടമ കെ.നന്ദകുമാർ നൽകിയ പരാതിയിൽ റാണ, വെങ്കടേശ്, പിതാവ് സുരേഷ് ബാബു, സഹോദരന് അഭിറാം ദഗുബതി എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
read also: ഭക്തര്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു : ധനുഷ് ചിത്രം തടഞ്ഞ് പൊലീസ്
ഹൈദരാബാദ് ജൂബിലി ഹില്‍സില്‍ ദഗുബതി കുടുംബത്തിന്റെ വസ്തുവില്‍ ഡെക്കാന്‍ കിച്ചന് എന്ന ഹോട്ടല്‍ നടന്നിരുന്നു. എന്നാൽ, നിയമവിരുദ്ധമായി ഈ ഹോട്ടല്‍ പൊളിച്ചെന്ന് ആരോപിച്ചാണ് ഡെക്കാന്‍ കിച്ചന് ഉടമ കെ നന്ദകുമാര്‍ കേടതിയെ സമീപിച്ചത്. ഹോട്ടല്‍ തകര്‍ത്തതോടെ 20 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് നന്ദകുമാർ ഹര്‍ജിയില്‍ പറയുന്നത്. ഹോട്ടല്‍ വാടകക്ക് നല്‍കുന്നത് സംബന്ധിച്ച് കോടതി ഉത്തരവുണ്ടായിട്ടും വിലപിടിപ്പുള്ള കെട്ടിടം അനധികൃതമായി പൊളിച്ച് നശിപ്പിച്ച് ഫര്‍ണിച്ചറുകള്‍ കൊണ്ടുപോയെന്നും നന്ദകുമാര്‍ ആരോപിക്കുന്നുണ്ട്.
Post Your Comments