BollywoodGeneralLatest NewsNEWSWOODs

അയാൾ ആദ്യം തുടയില്‍ തടവി, കന്യകാത്വം നഷ്ടമായി, രണ്ട് വര്‍ഷം ലൈംഗികമായി ചൂഷണം നേരിട്ടു: നടിയുടെ വെളിപ്പെടുത്തൽ

സംഭവം നടക്കുമ്പോള്‍ കുബ്രയ്ക്ക് 17 വയസായിരുന്നു

സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടി നടി കുബ്ര സെയ്തിന്റെ വെളിപ്പെടുത്തല്‍. സേക്രഡ് ഗെയിംസിലൂടെ താരമായി മാറിയ കുബ്ര തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച് ഓപ്പണ്‍ ബുക്ക്: നോട്ട് എ ക്വയറ്റ് മെമ്മൊയര്‍ എന്ന തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തി.

തന്റെ ജീവിതത്തില്‍ ഉണ്ടായ ഏറ്റവും വലിയ ദുരന്തം എന്നാണ് കുടുംബസുഹൃത്തില്‍ നിന്നുമുണ്ടായ ലൈംഗിക ചൂഷണത്തെക്കുറിച്ച് താരം പറഞ്ഞത്. കൗമാരകാലത്തുണ്ടായ അതിക്രമത്തെക്കുറിച്ച്‌ അമ്മയോട് പോലും പറയാന്‍ താന്‍ വര്‍ഷങ്ങളെടുത്തുവെന്നും കുബ്ര വ്യക്തമാക്കി.

read also: സീരിയല്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത!! ‘സാന്ത്വന’ത്തിന് പകരം രണ്ട് പരമ്പരകള്‍ എത്തുന്നു

സംഭവം നടക്കുമ്പോള്‍ കുബ്രയ്ക്ക് 17 വയസായിരുന്നു. തന്റെ കുടുംബം മാലാഖയെ പോലെ കണ്ടിരുന്നയാളായിരുന്നു അയാളെന്നും കുബ്ര പുസ്തകത്തില്‍ പറയുന്നുണ്ട്. എന്നാല്‍ കുടുംബത്തെക്കുറിച്ച്‌ ഓര്‍ത്താണ് താന്‍ അന്ന് മിണ്ടാതിരുന്നതെന്നും കുബ്ര പറഞ്ഞിരുന്നു താനുമായും സഹോദരന്‍ ഡാനിഷുമായി സൗഹൃദം സ്ഥാപിച്ച ശേഷം രണ്ടര വര്‍ഷത്തോളം തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് കുബ്രയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ അതിക്രമിയുടെ പേര് വെളിപ്പെടുത്താതെ എക്‌സ് എന്നാണ് കുബ്ര പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്.

shortlink

Post Your Comments


Back to top button