കൊച്ചി: മലയാളികളുടെ പ്രിയ നടിയാണ് ഗ്രേസ് ആന്റണി. സെല്‍ഫ് ലവ്വിനെ കുറിച്ച് നടി റഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുന്നു. സ്വയം സ്നേഹിക്കുന്നതിന്റെ പ്രധാന്യത്തെ കുറിച്ച് ഗ്രേസ് പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. എന്നും രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് സ്വയം കെട്ടിപ്പിടിക്കും, സപ്പോര്‍ട്ട് ചെയ്യുന്നതിന് നന്ദി എന്ന് പറയും എന്നാണ് ഗ്രേസ് പറയുന്നത്.
‘സെല്‍ഫ് ലവ് ആണ് ഏറ്റവും കൂടുതല്‍ സന്തോഷം തരുന്നത്. മറ്റുള്ളവരുടെ സ്നേഹം ആഗ്രഹിക്കുന്നതിലും ഏറ്റവും സിംപിളും ഏറ്റവും ഈസിയും നമ്മളെ സ്നേഹിക്കുന്നതാണ്. അത് ചെയ്താല്‍ ബാക്കിയെല്ലാം ഈസിയാണ്. സ്വയം കണ്ടെത്തിയൊരു കാര്യമാണിത്. എന്നിരുന്നാലും ജീവിതത്തില്‍ മറ്റുള്ളവരുടെ പിന്തുണയും ജീവിത പങ്കാളിയും കുടുംബവുമൊക്കെ വേണം. അവിടെയും നമ്മള് സെല്‍ഫ് ലവ് ചെയ്യണമെന്നതാണ് പ്രധാന കാര്യം’, എന്നാണ് ഗ്രേസ് ആന്റണി പറയുന്നത്.
അതേസമയം, ‘വിവേകാനന്ദന് വൈറലാണ്’ ആണ് ഗ്രേസിന്റെതായി ഒടവില് തിയേറ്ററില്‍ എത്തിയ ചിത്രം. ഫാഷൻ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് താൻ എന്നാണ് ഗ്രേസ് ആന്റണി പറയുന്നത്. കൂടാതെ സ്വന്തമായി സ്റ്റൈൽ ഫോളോ ചെയ്യാനും തനിക്ക് ഇഷ്ടമാണെന്ന് ഗ്രേസ് ആന്റണി പറയുന്നു. ഞാന്‍ ഉപയോഗിക്കുന്നതില്‍ ഏറ്റവും വില കൂടിയത് കാറായിരിക്കും. ഏറ്റവും വില കുറഞ്ഞത് ഒരുപാടുണ്ട്. വില കുറഞ്ഞ സാധനങ്ങളാണ് എനിക്കേറ്റവും ഇഷ്ടം. ഇടയ്ക്ക് കുറച്ച് കാശ് കൈയ്യിലേക്ക് വന്നപ്പോള്‍ ഭയങ്കരമായി ഷോപ്പിങ് നടത്തിയിരുന്നു. പതിനായിരം രൂപയുടെ സാധനം വാങ്ങിയെങ്കില്‍ ഞാനിത് തന്നെ പറഞ്ഞോണ്ട് ഇരിക്കും. പിന്നെ വേറെ എവിടെയെങ്കിലും ചെല്ലുമ്പോഴാണ് പതിനായിരത്തിന്റെ സാധനം അഞ്ഞൂറ് രൂപയ്ക്ക് കാണുന്നത്. ഇതോടെ ആ പൈസയ്ക്ക് എന്തോരം ഏത്തപ്പഴം വാങ്ങിക്കാമായിരുന്നു എന്നോര്‍ത്ത് വിഷമിക്കുമെന്നും താരം പറയുന്നു.
Post Your Comments