ക്ഷണം ഉണ്ടായിട്ടും അയോധ്യയിൽ പോകാൻ കഴിയാതെ നടൻ ഉണ്ണി മുകുന്ദൻ. പുതിയ ചിത്രമായ ‘ഗെറ്റ് സെറ്റ് ബേബി’ ലൊക്കേഷനിൽ പ്രത്യേക പൂജ നടത്തി നടൻ ഉണ്ണി മുകുന്ദൻ. അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ഇന്ന് അയോദ്ധ്യയിൽ പോവാൻ കഴിയാത്തതുകൊണ്ടാണ് പ്രത്യേക പൂജ നടത്തിയതെന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’
‘എന്നെ സംബന്ധിച്ചടത്തോളം ഇത് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഒരുപാട് നാളായി കാത്തിരിക്കുകയായിരുന്നു. ഇന്ന് രാം മന്ദിറിന്റെ ഉദ്ഘാടനമാണ്. ‘ഗെറ്റ് സെറ്റ് ബേബി’ എന്ന സിനിമയുടെ ഷൂട്ട് തുടരുന്നതിനാല്‍ അയോധ്യയിലേക്ക് നേരിട്ടുപോകാൻ സാധിച്ചില്ല. പോകണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. സിനിമയുടെ ചിത്രീകരണം പൂർത്തിയായ ശേഷം ഞങ്ങളെല്ലാവരും പോയിരിക്കും. സെറ്റിലിന്ന് ഒരു പൂജ നടത്തി, ശ്രീരാമനെ വരവേറ്റു. ഭാരതത്തിലുള്ള എല്ലാവരും കാത്തിരിക്കുന്ന ദിവസമായിരുന്നു. ടിവിയിലൊക്കെ എല്ലാവരും ഇത് കാണുകയാണ്. നേരിട്ടുപോകാൻ ഭാഗ്യം കിട്ടിയവർക്ക് ദർശനം ലഭിച്ചുകാണുമെന്ന് വിശ്വസിക്കുന്നു. ഞങ്ങൾക്കും ഉടൻ തന്നെ പോകാൻ ഭാഗ്യമുണ്ടാകട്ടെ’, ഉണ്ണി മുകുന്ദൻ പറയുന്നു.
കഴിഞ്ഞ ദിവസം പ്രതിഷ്ഠാ ദിനത്തില്‍ വീടുകളിൽ വിളക്ക് തെളിയിച്ച് ആഘോഷമാകണമെന്നും താരം കുറിച്ചിരുന്നു. ‘ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വര്‍ഷം ദീപാവലി ജനുവരിയില്‍ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം’- എന്നാണ് താരം പറഞ്ഞത്.
Post Your Comments