മലയാള സിനിമയിലെ യുവതാരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ആളാണ് ഷൈൻ ടോം ചാക്കോ. മലയാളത്തിൽ തിളങ്ങിയ അദ്ദേഹം തമിഴിലും അടുത്തിടെ അഭിനയിച്ചിരുന്നു. വിജയ്യെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്ത ബീസ്റ്റ് ആയിരുന്നു ഷൈന്റെ ആദ്യ തമിഴ് ചിത്രം. ചിത്രത്തെ കുറിച്ച് ഷൈൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ആ ചിത്രത്തെക്കുറിച്ച് അതിന്റെ അണിയറപ്രവര്ത്തകര്ക്കുപോലും ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്ന് താന്‍ കരുതുന്നില്ലെന്ന് ഷൈന്‍ പറയുന്നു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിത്രം കമ്മിറ്റ് ചെയ്യുമ്പോള്‍ ആത്മവിശ്വാസമുണ്ടായിരുന്നോ എന്ന ചോദ്യത്തിനാണ് ഷൈന്‍ ഇത്തരത്തില്‍ മറുപടി നല്‍കിയത്. ഒരു കൂട്ടം തീവ്രവാദികളെ ഒരൊറ്റ മനുഷ്യന് കീഴ്പ്പെടുത്തുന്ന ചിത്രത്തിന്റെ കഥാവഴിയുടെ യുക്തിയെയും ചോദ്യം ചെയ്യുകയാണ് ഷൈൻ. ബീസ്റ്റുമായി ബന്ധപ്പെട്ട് ഷൈന്‍ ട്രോള്‍ ചെയ്യപ്പെടാന്‍ ഇടയാക്കിയ രംഗം അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തെ വിജയ് ഒറ്റ കൈയില്‍ ഒരു കാരി ബാഗ് കൊണ്ടുപോകുന്നതുപോലെ തൂക്കിക്കൊണ്ട് പോകുന്ന സീന്‍ ആയിരുന്നു. അത്തരം രംഗങ്ങളുടെ യുക്തിയെയും ചോദ്യം ചെയ്യുന്നു ഷെയ്ന്. ‘നല്ല ഭാരവും ഉയര്‍ത്തിക്കൊണ്ട് ഒരാള്‍ക്ക് അത്ര അനായാസം നടന്നുപോകാന്‍ ആവുമോ’?, ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നു.
വിജയ്യുടെ എല്ലാ ചിത്രങ്ങള്ക്കുമെന്നപോലെ വന്‍ പ്രീ റിലീസ് ഹൈപ്പോടെയെത്തിയ ബീസ്റ്റിന്റെ തകര്‍ച്ച സംവിധായകന് നെല്‍സണെയും തളര്‍ത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പരിഹാസങ്ങളും ബീസ്റ്റിന് ശേഷം അദ്ദേഹത്തിന് നേരിടേണ്ടതായി വന്നിരുന്നു. എന്നാല്‍ ജയിലര്‍ എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുമായി വന്‍ മടങ്ങിവരവ് കാഴ്ചവച്ചുകൊണ്ടാണ് അദ്ദേഹം അതിനെല്ലാം മറുപടി നല്‍കിയത്. അതേസമയം ബീസ്റ്റിന് ശേഷം ഷൈന്‍ തമിഴില്‍ അഭിനയിച്ചത് കാര്‍ത്തിക് സുബ്ബരാജിന്റെ ജിഗര്‍തണ്ട ഡബിള്‍ എക്സില്‍ ആണ്. ചിത്രത്തില്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെയാണ് അദ്ദേഹത്തിന് ലഭിച്ചത്.
Post Your Comments