തെന്നിന്ത്യൻ സൂപ്പർ താരം മഹേഷ് ബാബു നായകനായ ‘ഗുണ്ടൂര്‍ കാരം’ ബോക്സ് ഓഫീസില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. റൗഡി പരിവേഷമായതിനാല് മിക്ക സീനുകളിലും പുകവലിച്ചാണ് മഹേഷ് ബാബു എത്തുന്നത്. ചിത്രത്തിന് വേണ്ടി ‘ബീഡി’ വലിച്ചത് തന്റെ ആരോഗ്യത്തെ എങ്ങനെ ബാധിച്ചുവെന്ന് തുറന്നു പറയുന്ന താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നു.
ബീഡി വലിച്ചത് കാരണം ഷൂട്ടിംഗ് സമയത്ത് തനിക്ക് മൈഗ്രെയ്ൻ ഉണ്ടായതായി മഹേഷ് ബാബു വെളിപ്പെടുത്തി. കഥാപാത്രം പുകവലിക്കുന്നുണ്ടെങ്കിലും താൻ പുകവലി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഞാൻ പുകവലിക്കില്ല, പുകവലി പ്രോത്സാഹിപ്പിക്കില്ല. ഗ്രാമ്പൂ ഇല കൊണ്ടുണ്ടാക്കിയ ആയുര്‍വേദ ബീഡിയാണ് സിനിമയില്‍ വലിച്ചത്. തുടക്കത്തില്‍ യഥാര്‍ത്ഥ ബീഡി തന്നെങ്കിലും അത് വലി ച്ച ശേഷം എനിക്ക് മൈഗ്രെയ്ൻ ഉണ്ടായി. ഞാൻ ത്രിവിക്രമനോട് കാര്യം പറഞ്ഞു. അദ്ദേഹം റിസര്‍ച്ച് ചെയ്ത ശേഷം ആയുര്‍വേദ ബീഡി നല്കി. വളരെ നന്നായിരുന്നു അത്. ഗ്രാമ്പൂ ഇലകള്‍ കൊണ്ടുണ്ടാക്കിയ ഈ ബീഡിക്ക് പുതിനയുടെ രുചിയുണ്ടായിരുന്നു. അതില്‍ പുകയില ഉണ്ടായിരുന്നില്ല’- മഹേഷ് ബാബു പറഞ്ഞു.
സിനിമകളിലൂടെ പുകവലി അടക്കമുള്ള ലഹരി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നു എന്ന വിമര്‍ശനം ഉയര്‍ന്നുവരുന്നുണ്ട്. സമൂഹത്തിന് തെറ്റായ സന്ദേശമാണ് താരങ്ങള്‍ നല്‍കുന്നതെന്നും വിമര്‍ശനങ്ങളുണ്ട്. ഇതിനിടെയാണ് മഹേഷ് ബാബുവിന്റെ തുറന്നുപറച്ചില്‍.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഹേഷ് ബാബു തിരിച്ചു വന്ന ചിത്രം കൂടിയാണ് ഗുണ്ടൂര്‍ കാരം. അല വൈകുണ്ഠപുരം ലോ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ത്രിവിക്രം ശ്രീനിവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം ജയറാം, ശ്രീലീല തുടങ്ങിയവർ വേഷമിടുന്നു.
Post Your Comments