GeneralLatest NewsMollywoodNEWSWOODs

എനിക്ക് ഭയങ്കര ഇഷ്ടമാണ് കല്യാണം കഴിക്കാൻ: തുറന്നു പറഞ്ഞ് നടി ഗായത്രി

പിന്നെ പ്രണയത്തെ കുറിച്ച്‌ ചോദിച്ചാല്‍ എനിക്കൊന്നും പറയാനില്ല.

നടന്‍ പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ നിരവധി ട്രോളുകളാണ് ഗായത്രിയ്ക്ക് നേരിടേണ്ടിവന്നത്. എന്നാല്‍ വിവാഹം കഴിക്കാന്‍ താനേറെ ഇഷ്ടപ്പെടുന്നുണ്ടെന്നും അതിന് ചില മാനദണ്ഡങ്ങള്‍ കൂടിയുണ്ടെന്നും മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു.

‘എനിക്ക് ഭയങ്കര ഇഷ്ടമാണ് കല്യാണം കഴിക്കാൻ. പക്ഷേ ഭര്‍ത്താവായിട്ട് എനിക്ക് സുഹൃത്തിനെയാണ് വേണ്ടത്. കാരണം ഒരു കംപാനിയന്‍ഷിപ്പാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്ന് കരുതി ആരെയെങ്കിലും പോയി കല്യാണം കഴിക്കണമെന്നുമില്ല. ഈ വ്യക്തിയാണ് എന്റെ ആളെന്ന് നമുക്ക് തന്നെ തോന്നണം. അങ്ങനെയുള്ള ഒരാളെയാണ് ഭര്‍ത്താവായി ആഗ്രഹിക്കുന്നത്’, ഗായത്രി പറയുന്നു.

read also: ഒരാഴ്ചയായി ഐസിയുവില്‍, കഴിയുന്നത് ഓക്‌സിജന്‍ ട്യൂബുമായി: രവീന്ദ്രർക്ക് നേരെ വിമർശനം

‘പിന്നെ പ്രണയത്തെ കുറിച്ച്‌ ചോദിച്ചാല്‍ എനിക്കൊന്നും പറയാനില്ല. കാരണം എനിക്കങ്ങനൊരു അനുഭവമില്ല. ഞാനതിലേക്ക് എത്തിയിട്ടില്ല. പിന്നെ ഒരാള്‍ വന്ന് കഴിയുമ്ബോള്‍ അയാളിലൂടെയുള്ള ജീവിതമാണ് അതെന്ന് മനസിലാക്കാം. സ്വയം ബഹുമാനിക്കുന്നതും മറ്റുള്ളവരുടെ മൂല്യം മനസിലാക്കുന്നതും സന്തോഷവാനും മറ്റുള്ളവരോട് നന്നായി പെരുമാറുന്നതുമായ ഒരാളെയാണ് താന്‍ ആഗ്രഹിക്കുന്നത്.’ എന്നും താരം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button