![](/movie/wp-content/uploads/2022/11/kathal.jpg)
മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമാണ് കാതൽ. രാജ്യാന്തരത്തില്‍ അടക്കം ഗംഭീര പ്രതികരണങ്ങളാണ് ഇതിലെ മാത്യു ദേവസി എന്ന കഥാപാത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 23ന് റിലീസ് ചെയ്ത ചിത്രം നിലവില്‍ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് തുടരുകയാണ്.
ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് തുടരുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഹിന്ദി പതിപ്പിലെ വിവര്‍ത്തന പിഴവാണ് ഇതിന് കാരണം. ഹിന്ദി പതിപ്പിൽ ‘സ്വവര്‍ഗരതി’യെ ‘ആത്മസുഖം’ എന്നാണ് പരാമര്‍ശിച്ചിക്കുന്നത്. ഇതിൽ ക്വിയര്‍ കമ്മ്യൂണിറ്റി വിമർശനവുമായി രംഗത്തെത്തിയിരുന്നു.
സംഭാഷണത്തിലെ പിഴവ് പരിഹരിക്കണമെന്ന് ക്വിയര്‍ കമ്മ്യൂണിറ്റി പ്രൈമിനോട് ആവശ്യപ്പെട്ടിരുന്നു. അതിനെ തുടർന്ന് ചിത്രത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ചൊവ്വാഴ്ച രാവിലെ പ്രൈം വീഡിയോ പുതിയ പതിപ്പ് പുറത്തുവിട്ടിരുന്നു. എന്നാല്‍, സിനിമയിലെ ചില ഭാഗത്ത് ഇപ്പോഴും തെറ്റ് ആവര്‍ത്തിക്കുന്നുണ്ട് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
Post Your Comments