ഉപ്പും മുളകും എന്ന പരമ്പരയിലെ ബാലചന്ദ്രൻ തമ്പിയായെത്തി ആരാധക പ്രീതി നേടിയ നടനാണ് ബിജു സോപാനം. നാടകത്തിൽ നിന്നുമാണ് ബിജു വെള്ളിത്തിരയിലേക്ക് എത്തുന്നത്. അതുകൊണ്ടു തന്നെ സിനിമയോ സീരിയലോ എന്തൊക്കെവന്നാലും നാടകത്തിനോടുള്ള ഇഷ്ടം എന്നുമുണ്ടാവുമെന്നു ബിജു പറയുന്നു.
read also: ‘ചിലരുടെ ബക്കറ്റ് ലിസ്റ്റിലടക്കം ലക്ഷദ്വീപ് എന്ന പേര് വന്നതിൽ സന്തോഷം’: വിമർശനവുമായി അയിഷ സുൽത്താന
നാടകത്തിലഭിനയിച്ച് ജീവിക്കാന്‍ പറ്റില്ലെന്നുള്ളത് കൊണ്ടാണ് താന്‍ അവിടെ നിന്നും മാറിയതെന്നും ബിജു ജാങ്കോ സ്പേസ് മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിൽ പങ്കുവച്ചു. ‘നാടകത്തിന് കേരളത്തില്‍ സാധ്യത വളരെ കുറവാണ്. അല്ലായിരുന്നെങ്കില്‍ ഞാന്‍ നാടകത്തില്‍ തന്നെ നില്ക്കുമായിരുന്നു. പുറം രാജ്യങ്ങളില്‍ നാടകത്തില്‍ അഭിനയിക്കുന്നവര്‍ക്ക് കിട്ടുന്ന പ്രശസ്തിയും ആദരവുമൊക്കെ കാണുമ്പോള്‍ കൊതിയാവുകയാണ്. അവിടെ ഭയങ്കര അഭിമാനവും ആദരവുമൊക്കെ അവര്‍ക്കാണ്. അവിടെ സിനിമാ താരങ്ങളെക്കാളും ഇരട്ടി പ്രശസ്തിയാണ് നാടകത്തില്‍ അഭിനയിക്കുന്നവര്‍ക്ക് കിട്ടുന്നത്. നാടകം നല്ല രീതിയില്‍ ഉണ്ടായിരുന്ന കാലം കേരളത്തിലും ഉണ്ടായിരുന്നു. എന്റെ കുട്ടിക്കാലത്തൊക്കെ നാടകത്തിനായിരുന്നു പ്രധാന്യം. നാടകം കൊണ്ട് ജീവിക്കാന്‍ ആര്‍ക്കും സാധിക്കില്ല. അങ്ങനെ ആരും ജീവിച്ചില്ലെന്നും പറയാം. ഉള്ളത് വിറ്റ് നാടകം എടുത്ത് നശിച്ച് പോയ നാടകക്കാരെ ഇവിടെയുള്ളു. ഇനി അത് രക്ഷപ്പെട്ട് വരുമെന്ന് തോന്നുന്നില്ല. കാവാലം സാറൊക്കെ അങ്ങനെയുള്ളവരാണ്.’- ബിജു പറഞ്ഞു.
Post Your Comments